എ.എം.എൽ.പി.സ്കൂൾ ക്ലാരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പെരുമണ്ണക്ലാരി പഞ്ചായത്തിലെ 12)o വാർഡിലാണ് എ.എം.എൽ.പി.സ്ക്കൂൾ,ക്ലാരി സ്ഥിതി ചെയ്യുന്നത്. താനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. ഏകദേശം 3 കി.മീ ചുറ്റളവിൽ നിന്നും വിദ്യാർത്ഥികൾ അധ്യയനത്തിനായി ഇവിടെ എത്തുന്നു. 10 അദ്ധ്യാപകരും 172 കുട്ടികളും ഇവിടെയുണ്ട്.ഇതിനു പുറമെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറിയും ഇവിടെയുണ്ട്.

1941ൽ പൊതുജനങ്ങളുടെ പഠനാവശ്യാർത്ഥം ചെങ്ങന്നക്കാട്ടിൽ വീരാൻകുട്ടി ഹാജി അവർകൾ ആണ് സ്കൂൾ സ്ഥാപിച്ചത്.ആദ്യകാലത്ത് മതപoനവും ഭൗതിക വിജ്ഞാനവും ഈ സ്ഥാപനത്തിൽ നടന്നു വന്നിരുന്നു. അതിനുശേഷം 20-ll-41 ൽ ഗേൾസ് സ്കൂളായി അംഗീകാരം ലഭിച്ചു.പിന്നീട് 1962 ൽ എ.എം.എൽ.പി.സ്കൂൾ,ക്ലാരിയാവുകയും ചെയ്തു. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു പിന്നീട് 4 വരെയായി ചെങ്ങണക്കാട്ടിൽ മൊയ്തീൻകുട്ടിയാണ് ഇപ്പോഴത്തെ മാനേജർ.കെ.വി.മുജീബ് ആണ് ഹെഡ്മാസ്റ്റർ.നാലു വരെയുള്ള ക്ലാസുകൾ ഇപ്പോഴും അതേരീതിയിൽ തുടരുന്നു മുമ്പുള്ളവർഷങ്ങളിൽ സ്കൂൾ ഘട്ടംഘട്ടമായി സ്കൂൾ നവീകരിക്കപ്പെട്ടു.പുതിയ സ്കൂൾ കെട്ടിടം ഉണ്ടാക്കി പിന്നീട് കഞ്ഞിപ്പുര നവീകരിച്ചു, പൈപ്പുകൾ, ബാത്റൂമുകൾ, എന്നിവ കൂടുതലായി ഉണ്ടാക്കി അതോടൊപ്പം സ്കൂൾ വാഹനം ആരംഭിച്ചു. ചുറ്റുമതിലിന്റെ മുക്കാൽ ഭാഗം പണിയും പൂർത്തീകരിച്ചു സ്കൂളിന്റെ രണ്ട് ബിൽഡിംങ്ങുകൾ ചുമർ ചിത്രം കൊണ്ട് ശിശു സൗഹൃദമാക്കി ഒരു ബിൽഡിംങ്ങ് സ്മാർട്ട്ക്ലാസ് ആക്കി എല്ലാ ക്ലാസുകളിലും ഫാൻ ഘടിപ്പിച്ചു എല്ലാ കെട്ടിടത്തിലും സൗണ്ട് ബ്ലോക്സ് സ്ഥാപിച്ചു കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട്.