എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/ .കോവിഡ് 19.
.കോവിഡ് 19.
നമ്മളെയെല്ലാവരെയും ഭീതിയിലാക്കിയിരിക്കുന്ന ഒരു മഹാമാരിയാണല്ലോ കൊറോണ വൈറസ്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. പ്രവർത്തിച്ചു തുടങ്ങിയാൽ 24 ദിവസം കൊണ്ട് പനി,ജലദോഷം,തുമ്മൽ,ചുമ,തൊണ്ടവേദന ,മൂക്കൊലിപ്പ്,ക്ഷീണം എന്നിവയുണ്ടാകും. യൂറോപ്പ്യൻ രാജ്യത്തിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിലാണ് .ലോകാരോഗ്യ സംഘടന കൊറോണാ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡ് 19 എന്നും ഇതിനെ പേര് വന്നു.ശ്വാസകോശത്തിലാണ് കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് കൊറോണ പടരുന്നത് .ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ് അത് തൃശൂർ ജില്ലയിലാണ് രണ്ടാമതായി സ്ഥിരീകരിച്ചത് കാസർഗോഡ് ജില്ലയിലാണ് കോവിഡിനെ ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം പോലീസുകാർ സർക്കാർ , ആരോഗ്യ സേവകർ എന്നിവരെല്ലാം നമുക്കുവേണ്ടി വളരെയധികം കഷ്ടപ്പെടുന്നു അതിനാൽ നമ്മൾ അത്യാവശ്യത്തിനു മാത്രമേ പുറത്തുപോകാൻ പാടുള്ളൂ പുറത്തിറങ്ങിയാൽ മാസ്ക് നിർബന്ധമായും ധരിക്കണം എപ്പോഴും കയ്യും മുഖവും സോപ്പിട്ട് കഴുകണം ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം.രോഗം വന്നിട്ടു പ്രതിരോധിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. STAY HOME STAY SAFE..... BREAK THE CHAIN...........
|