എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


                           ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഒരു വെല്ലുവിളിയാണ് കോവിഡ് 19. കോവിഡ് 19 എന്ന വൈറസിനെ ഈ ലോകത്തു നിന്ന് തുടച്ചു നീക്കാനുള്ള തീവ്രമായ പരിശ്രമത്തിലാണ്  ഡോക്ടർമാരും, ഉദ്യോഗസ്ഥരും, ആരോഗ്യ പ്രവർത്തകരും.ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ ലോക് ഡൗൺപ്രഖ്യാപിച്ചു.
                           അത്യധികം സംഹാരശേഷിയുള്ള കൊറോണ രോഗവ്യാപനം തടയാൻ ലോക ജനത വീട്ടിലേക്ക് ഒതുങ്ങിയിരിക്കയാണ് ഒന്നര മാസത്തോളമായി നമ്മുടെ ജനങ്ങൾ അവശ്യ സാധനങ്ങൾക്കു വേണ്ടി മാത്രമാണ് പുറത്തിറങ്ങുന്നത്.പൊതുഗതാഗതം പാടെ നിലച്ചു കോവിഡ് വിദ്യാഭ്യാസ മേഖല വ്യാവസായിക മേഖല തുടങ്ങി നാനാമേഖലയിലും നഷ്ടം വിതച്ചു. സാധാരണ ജനങ്ങളെ ഇതു വല്ലാതെ ബാധിച്ചു ചൈന, ഇറ്റലി, അമേരിക്ക ,ജർമ്മനി, ജപ്പാൻ ,പാക്കിസ്ഥാൻ ,സൗദി അറേബ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളെയും കോവിഡ് കാര്യമായി ബാധിച്ചു.നമ്മുടെ നാടിന്റെ നട്ടെല്ലായ പ്രവാസികളെയും ഇത് വല്ലാതെ ബാധിച്ചു. കോവിഡ് 19 എന്ന മഹാമാരി താണ്ഡവമാടുകയാണ് അതിനാൽ ഇതിനെ നമുക്ക് ഒറ്റക്കെട്ടായ് നേരിടാം."Stay Home Stay Safe"
മുഹമ്മദ് ഫർഹാൻ പി സി
3 A എ.എം.എൽ.പി.സ്കൂൾ ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം