എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
സഹായം

ഒരു ദിവസം മീനു നടന്നു സ്കൂളിലേക്കു പോകുകയായിരുന്നു .അപ്പോഴാണ് ഇലകൾക്കിടയിൽനിന്നും ഒരു ശബ്ദം കേട്ടത് കീ ..... കീ .പാവം ഒരു കുരുവിയമ്മ .മീനു അതിനടുത്തേക്കു പോയി .അപ്പോഴാണ് കണ്ടത് അതിന്റെ ചിറകു ഒടിഞ്ഞിരിക്കുന്നു .രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു .അവൾ കുരുവിയമ്മയെ കൈയിലെടുത്തു മുറിവ് കഴുകി .എന്നിട്ടു വീട്ടിലേക്കു കൊണ്ടുപോയി.നന്നായി ശുശ്രുഷിച്ചു വയർ നിറയെ തീറ്റ നൽകി .അതിനെ അവൾ വളർത്തി .മീനുവും കുരുവിയമ്മയും നല്ല കൂട്ടുകാരായി മാറി .കിങ്ങിണി എന്ന് കുരുവിയമ്മക്ക് പേരിടുകയും ചെയ്തു. മീനുവിന്റെ നല്ല മനസ്സ് കാരണം കുരുവിയമ്മയ്ക്ക് ജീവൻ തിരിച്ചു കിട്ടി.കൂട്ടുകാരേ ................നമുക്കും ആപത്തിൽ സഹായിക്കുന്നവരായി തീരാം ...........

ഫാത്തിമ സഹ്‌മ
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ