അത്തിമരത്തിൽ ആരുണ്ട് ?
തത്തിക്കളിക്കും തത്തമ്മ
അത്തിമരത്തിൽ ആരുണ്ട് ?
ചിൽ ചിൽ പാടും കുഞ്ഞണ്ണാൻ
അത്തിമരത്തിൽ ആരുണ്ട് ?
കാ കാ പാടും കാക്കച്ചി
അത്തിമരത്തിൽ ആരുണ്ട് ?
കൂ കൂ പാടും കുയിലമ്മ
അത്തിമരത്തിൽ ആരുണ്ട് ?
മൂ മൂ മൂളും മൂങ്ങച്ചൻ
അത്തിമരത്തിൽ ആരുണ്ട് ?
പമ്മിയിരിക്കും പൂച്ചമ്മ
അത്തിമരത്തിൽ ആരുണ്ട്
കണ്ടെത്തി ഞാൻ കൂട്ടുകാരേ