എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ

    കുണ്ടൂർ ഗ്രാമത്തിന്റെ അക്ഷരത്തറവാടാണ് നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ.1930-ൽ സ്ഥാപിതമായ ഈ വിദ്യാലയം കുണ്ടൂരിലേയും പരിസര ദേശങ്ങളിലേയും  അനേകായിരങ്ങൾക്ക് അറിവിന്റെ അമൃത് നുകരാൻ ഹേതുകമായി  എത്രയോ പ്രഗത്ഭമതികൾ  ആദ്യാക്ഷരം കുറിച്ചത് ഇവിടെ നിന്നാണ്.പാഠ്യ-പാഠ്യേതര രംഗങ്ങളിൽ താനൂർ ഉപജില്ലയിൽ നമ്മുടെ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. അക്കാദമിക  രംഗത്ത് ധാരാളം സേവങ്ങൾ സ്വായത്തമാക്കി. സ്‌കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നമ്മെ തേടിയെത്തുന്നു. പഞ്ചായത്ത്  ഉപജില്ലാ കലാമേളകളിൽ  നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ നിരവധി തവണ  കിരീടം ചൂടുകയുണ്ടായി. താനൂർ ഉപജില്ല, മലപ്പുറം റവന്യൂജില്ല ശാസ്ത്ര മേളകളിൽ അഭിമാനകരമായ  നേട്ടങ്ങൾ ഞങ്ങൾ കൊയ്‌തെടുത്തു.സ്‌കൂൾ കായിക മേളയിൽ പഞ്ചായത്ത് തലത്തിൽ അജയ്യത തുടരുമ്പോഴും താനൂർ ഉപജില്ലയിൽ തുടർച്ചയായി 19 തവണ ചാമ്പ്യൻമാരായ ഖ്യാതി നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂളിന്റെ പ്രയാണപഥത്തിൽ തങ്കപ്രഭ തീർക്കുന്നു.ഇന്ത്യൻ   പട്ടാളത്തിലും, സംസ്ത്ഥാനതലത്തിലും സ്‌പോർട്‌സിലും, ഗെയിംസിലും നമ്മുടെ മക്കൾ വിഖ്യാതരായി  തുടർച്ചയായി കായികവിജയം വരിക്കുന്ന കേരളത്തിലെ അപൂർവ്വം ചില വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടാൻ നമുക്ക് സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാിദ്ധ്യമാണ് നമ്മുടെ സ്‌കൂൾ. വാർഷികാഘോഷങ്ങളിൽ വിവിധതരം മെഡിക്കൽ ക്യാമ്പുകൾ ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി  പേഷ്യന്റ്‌സ് ഫണ്ടിലേക്ക് താനൂർ ഉപജില്ലയിൽനി് കൂടുതൽ സംഭാവന നൽകിയ എൽ.പി സ്‌കൂൾ എന്ന ബഹുമതി പലവ വട്ടം നമ്മടെ വിദ്യാലയം നേടുക യുണ്ടായി. നിത്യ രോഗികളായ കുട്ടികളുടെ ചികിത്സക്ക് സഹായനിധി സ്വരൂപിച്ച്  അർഹതപെട്ടവർക്ക് എത്തിച്ചു കൊടുക്കുന്നു. പാഠ്യരംഗത്തെ മികച്ച പ്രതിഭകളായ 5 ജനറൽ 5 പട്ടിക ജാതി കുട്ടികൾക്കും   മുൻ മാനേജറും സാമൂഹിക രാഷ്ട്രീയ രംഗത്തെശ്രദ്ധേയമായ വ്യക്തിത്വവുമായിരു  കെ. അയമു സാഹിബ് സ്മാരക എൻഡോവ്‌മെന്റ് വർഷം തോറും നൽകിവരുു. നമ്മുടെ വിദ്യാലയത്ത്ൽ 1 മുതൽ 4 വരെ ക്ലാസകളിൽ 16  ഡിവിഷനുകളിലായി 446 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . തീർത്തും സേവന തൽപരതയോടെ കുണ്ടൂരിലെ വിദ്യഭ്യാസ ജൂവകാരുണ്യ    മേഖലകളിൽ പ്രവർത്തിക്കുന്ന കുണ്ടൂർ മുസ്ലിം എജുകേഷണൽ സൊസൈറ്റിയുടെ   കീഴിലാണ് നമ്മുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.പഠനരംഗത്ത് ബോധനം രസകരമായി അനുഭവേദ്യമാക്കുതിന് നൂതന       സംവേദന തന്ത്രങ്ങളിൽ പരിശീലനം നേടിയ അദ്ധ്യാപകരും പിന്തുണാ സജ്ജമായ    രക്ഷാകർതൃ സമിതിയും സ്‌കൂൾ സമൂഹവും കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി    സ്‌ക്കൂളിന്റെ പ്രയാണത്തിന് പിൻബലമേകന്നു.