എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ മഴ
മഴ
സൂര്യന്റെ അതികഠിനമായ പ്രകാശത്തെ മറച്ചു കൊണ്ടാണ് ഞാൻ എന്റെ മക്കളെ കാണാൻ വന്നത് സൂര്യന്റെ സൂര്യന്റെ ചൂടിനാൽ ക്ഷീണിച്ചിരിക്കുന്നു അവർക്ക് കുളിരേകുവാൻ ആണ് ഞാൻ വന്നത് എന്നാൽ വിജനമായ വീഥികൾ ആണ് എനിക്ക് കാണാൻ കഴിഞ്ഞത് എന്റെ മക്കളെ കാണാനോ അവരെ സാന്ത്വനിപ്പിക്കനോ ഒന്നു തലോടാൻ എനിക്ക് കഴിഞ്ഞില്ല എന്നെ കാണാൻ അവർ ആരും വന്നില്ല എല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങി നിന്നു ഞാൻ തലോടുന്ന കുഞ്ഞുങ്ങളും ഇന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല എന്നിൽ നിന്നും വീഴുന്ന തുള്ളികൾ നനഞ്ഞവർ കളിച്ചില്ല പിന്നെ ഞാൻ കുറച്ചു അങ്ങോട്ടു നീങ്ങിയപ്പോൾ കുറെ വെള്ള കവറുകൾ കൊണ്ട് പൊതിഞ്ഞ ശരീരങ്ങൾ ഒരു കുഴിയിൽ വെക്കുന്നത് കണ്ടു അതെന്റെ മക്കളിൽ ആരാണെന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല എന്റെ തുള്ളികൾആൽ എനിക്ക് അവന്റെ പൊതിഞ്ഞ് ശരീരത്തെ തഴുകാനെ കഴിഞ്ഞുള്ളൂ ഇന്നെന്റെ മക്കളെ കാണാൻ എനിക്ക് കഴിഞ്ഞില്ല എന്റെ മക്കൾക്ക് എന്താണ് സംഭവിച്ചു എന്നറിയാതെ പകച്ചു നിന്ന എന്നോട് ഊരുതെണ്ടി കാറ്റാണ് അക്കാര്യം പറഞ്ഞത് അവരെ എല്ലാവരെയും ഇപ്പോൾ ഒരു വൈറസ് വേട്ടയാടി കൊണ്ടിരിക്കുകയാണ് അതിൽ നിന്നും രക്ഷനേടാനായി അവർ വീട്ടിൽ തന്നെ ഇരിക്കുന്നു ഇന്നെന്റെ മക്കളെ രക്ഷിക്കാൻ എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല അവരെയെല്ലാം തന്റെ ചങ്ങല ഉള്ളിലാക്കി ഇരിക്കുന്ന വൈറസിനെ ഇല്ലാതാക്കുവാനും അതിനെ അതിജീവിക്കാൻ ഇന്ന് എന്റെ മക്കൾക്ക് സാധിക്കട്ടെ കഥ അഹ്മദ് യാസിർ IVC |