എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/ചരിത്രം
1926 ൽ കല്ലുവെട്ടിച്ചിറ എന്ന സ്ഥലത്ത് ഖാദർ മൊല്ലാക്ക എന്ന വ്യക്തി ഒരു ഓത്തുപള്ളിയായാണ് ഈ സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിൻെറ പരിശ്രമ ഫലമായി 1928ൽ ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. സ്ഥല പരിമിതിമൂലം 1933ൽ സ്കൂൾ പാറയിൽ പള്ളിപ്പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. 1960ൽ പാറയിൽ അലവിക്കുട്ടി മാഷ് പ്രധാന അധ്യാപക സ്ഥാനം ഏറ്റെടുത്തു. 1962ൽ ഗവൺമെൻറ് നയമായി എൽ പി സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ് എടുത്തു കളഞ്ഞു.
1984 ൽ 24 വർഷത്തെ സേവനത്തിന് ശേഷം അലവിക്കുട്ടി മാഷ് പ്രധാന അധ്യാപക സ്ഥാനത്ത് നിന്നും വിരമിച്ചു. അതിനു ശേഷം 1999 വരെ ശ്രീമതി മേരി ടീച്ചർ പ്രധാനധ്യാപക സ്ഥാനം അലങ്കരിച്ചു. 1999 മുതൽ പ്രധാനധ്യാപിക ശ്രീമതി ബിനുടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ടിച്ചുവരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |