സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ

പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. വൈകാതെ ഇന്ന് നിലനിൽക്കുന്ന കാടം കുന്ന് ഭാഗത്തേക്ക് സ്കൂൾ മാറ്റുകയായിരുന്നു. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കൊടിഞ്ഞി കടുവള്ളൂരിൽ ഉണ്ടായിരുന്ന ഓത്തുപള്ളിയുടെ ഓർമ്മയിലാണ്  AMLP S കടുവള്ളൂർ സ്ഥാപിതമാവുന്നത് .തുടക്കത്തിൽ 4 അധ്യാപകരും 150 ൽ താഴെ  കുട്ടികളുമാണ് ഉണ്ടായിരുനത്.ഇന്ന് 10 അധ്യാപകരും മുന്നൂറിലേറെ കുട്ടികളും പഠിക്കുന്നു. അബു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പിന്നീട് മരക്കാർ ലബ്ബ മാസ്റ്റർ ദീർഘകാലം പ്രധാനധ്യാപക നായിരുന്നു.സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി ഈ വിദ്യാലയത്തിലെ പൂർവകാല അധ്യാപകനായിരുന്നു. നിരവധി സാഹിത്യ അവാർഡുകൾ നേടിയ ഹാജറ കെ.എം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്.