എ.എം.എൽ.പി.സ്കൂൾ എളന്നുമ്മൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  എളന്നുമ്മൽ ജുമാമസ്ജിദ് അതിനോടു അനുബദ്ധിച്ച് തുടങ്ങിയ മതപഠന കേന്ദ്രമാണ് എളന്നുമ്മൽ എയ്ഡഡ് മാപ്പിള ലോവര് പ്കൈമറി ബേസിക് സ്കൂളിന് തുടക്കം കുറിച്ചത്. 1928 ല് സ്കൂളിന് സര്ക്കാര് അംഗീകാരം ലഭിച്ചു.ഒന്നാമത്തെ വിദ്യാര്ത്ഥി കിഴക്കേതൊടി അബ്ദുറഹിമാന് ആയിരുന്നു. ബ്രീട്ടീഷ് ഭരണകൂടത്തെ സ്തുതിക്കുന്ന പ്രാര്ത്ഥനകളായിരുന്നു വിദ്യാലയങ്ങൽ, പഠനത്തിന് കേരള വിദ്യാവിനോദിനി എന്ന ഭാഷാപുസ്തകവും
    വിദ്യാലയത്തിലെ ആദ്യ അദ്യാപകന് ബാലക്യഷ്ണന് ആയുരുന്നു. ആദ്യകാല മാനേജര് ബിച്ചിക്കോയ മുസാല്യാര് ആയിരുന്നു, ആദ്യകാലത്ത് അഞ്ചാംതരം വരെയായിരുന്നു. 1959ലെ  വിദ്യാഭ്യാസ പിരഷ്കരണത്തിന്റെ ഭാഗമായി നാലാം തരം വരെയുളള സ്കൂളായി മാറി.
   സ്വാതന്ത്ര പൂര്വ്വ കാലത്ത് സ്ഥാപികപെട്ട വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയില് വഹിച്ച പങ്ക് ചെറുതല്ല. അന്നത്തെ കാലത്ത് എളന്നുമ്മലിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്ക്ക് ഏക ആശ്രയം ഈവിദ്യാലയമാണ്.
ഇസ്മായിൽ എം. കെ യുടെ    മാനേജ്മെന്റിന്റെ കീഴിലാണ് ഇന്ന് സ്കൂള് പ്രവര്ത്തിച്ചുവരുന്നത്. ഇപ്പോഴത്തെ പ്രധാനഅധ്യാപകന് സജീവന് മാസ്ററും കൂടാതെ നാല് അധ്യാപികമാരും, പി.ടി.എ പ്രസിഡന്റ് ആയി പി.എ ജൈസലിന്റ കീഴിലുളള പി.ടി.എ സമിതി സ്കുളിന്റെ പുരോഗതിയില് സദാജാകരൂകരായി നിലകൊളളുന്നു.