മനുഷ്യരെല്ലാം ഭയപ്പെടുന്ന
കൊറോണയെന്ന മഹാമാരി
ലോകത്തെങ്ങും പടർന്നു പിടിക്കുമീ
കൊറോണയെന്ന മഹാമാരി
ചൈനയിൽ നിന്നും വന്നു തുടങ്ങി നമ്മുടെ ഇന്ത്യാ രാജ്യവുമെത്തി
വൈറസുകൾ റെക്കോർഡ് നേടി
അമേരിക്കയെന്ന മഹാരാജ്യം
മരണത്തിൻ റെക്കോർഡുമായി
ഇറ്റലിയെന്ന ചെറുരാജ്യം അശ്രദ്ധയാം റെക്കോർഡും നേടി.
തുഞ്ചന്റെ മണ്ണിലുമെത്തിയല്ലോ കൊറോണയാം മഹാമാരി
ലോകമാകെ ഭീതിയിലായി
മനുഷ്യരാകെ വീട്ടിലുമായി.
രോഗം വന്ന മനുഷ്യ ലക്ഷങ്ങൾ
ആതുരാലയങ്ങളിലും നിറഞ്ഞു.
പാലിക്കേണം നാം സാമൂഹിക അകലം
ശീലിക്കേണം നാം കരങ്ങൾ കഴുകാൻ.
ഓടിക്കേണം ഈ സൂക്ഷ്മ ജീവിയെ.
ഈ ലോക നന്മയെ കാത്തു സൂക്ഷിക്കുവാൻ