എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി...

കൊറോണ എന്ന മഹാമാരി....

ലോകമെമ്പാടും ഇന്ന് വൈറസ് ഭീതിയിലാണ്. 2019 അവസാനം, ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണാ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. മെല്ലെ, ഇത് ലോകം മുഴുവൻ പടർന്നു പിടിച്ചു. മനുഷ്യസ്രവങ്ങളിലൂടെ യാണ് വൈറസ് പടരുന്നത്. ആദ്യമൊന്നും വൈറസിന്റെ ആഘാതം മനസ്സിലായിരുന്നില്ല. കുറെ ആളുകളിലേക്ക് പടർന്നതിനുശേഷമാണ് ഇത്രയും ഭീതി പരത്തുന്ന താണെന്ന് ലോകം തിരിച്ചറിഞ്ഞത്.

ചൈനയിൽനിന്ന് മെല്ലെ ഓരോ രാജ്യത്തേക്കും വ്യാപിച്ചു. ഒരുപാട് ആളുകൾ ഈ രോഗം കാരണം മരണപ്പെട്ടു. ഇറ്റലി, അമേരിക്ക, സ്പെയിൻ പോലുള്ള വൻകിട രാജ്യങ്ങളെ മുഴുക്കെ ഈ വൈറസ് പടർന്നു പിടിച്ചു. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി. ഇന്ന് നമ്മുടെ രാജ്യമായ ഇന്ത്യയും കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും മുന്നൂറിലേറെ വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. അതിലേറെ ആശ്വാസകരമായത് പകുതിയിലധികം പേർ രോഗമുക്തി നേടി എന്നതാണ്. രോഗമുള്ളവരിൽ ഏറെപ്പേരും വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കം മൂലമാണ് മറ്റുള്ളവരിലേക്കും രോഗം പടർന്നു പിടിച്ചത്.

രോഗം വരുന്നതിനു മുമ്പ് അതിന്റെ മുൻകരുതൽ എടുക്കേണ്ടത് ആവശ്യമാണ്. കേരള സർക്കാർ Break the chain എന്ന സംരംഭം തുടങ്ങിയത് അതിനു വേണ്ടിയാണ്. കൈയും മുഖവും soap ,sanitizer, hand wash ഇവയിലേതെങ്കിലും ഉപയോഗിച്ച് കഴുകുക. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക. ആരോഗ്യമുള്ള ശരീരത്തെ വൈറസിന് കീഴ്പ്പെടുത്താൻ പ്രയാസമാണ്. ഈ മഹാമാരിയെയും തുരത്താൻ നമുക്ക് സാധിക്കും. ഭയം വേണ്ട, ജാഗ്രത മതി.

മുഹമ്മദ് ഇഹ്സാൻ. V.P
3.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം