എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/വെള്ളപ്പൊക്കം

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളപ്പൊക്കം

ഒരു ദിവസം അമ്മു കൂട്ടുകാരുമൊത്തു കളിക്കുകയായിരുന്നു. പെട്ടെന്ന് ആണ് ഇടിയുടെ ശബ്ദം കേട്ടത് അപ്പോൾ അമ്മുവിന്റെ അമ്മ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു അമ്മൂ...... അമ്മൂ. .. ഓടി വായോ ഇടിയും മഴയും വരുന്നുണ്ട്. അമ്മു ഓടി വന്നു വീടിന്റെ ഉമ്മറത്തു ഇരുന്നു. മഴ പെയ്യാൻ തുടങ്ങി അവൾ തുള്ളി ചാടി . കുറച്ചു കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കൂടി. അമ്മുവിന്റെ വീട് ഉയരത്തിൽ ആയതിനാൽ താഴെ ഉള്ള വീടുകളെല്ലാം കാണാമായിരുന്നു. അമ്മുവിന്റെ കൂട്ടുകാരുടെ വീടുകളിൽ വെള്ളം കയറാൻ തുടങ്ങി ആളുകൾ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. അപ്പോൾ അമ്മുവിന്റെ അച്ഛനും അമ്മയും അവരോട് പറഞ്ഞു. നിങ്ങൾ വിഷമിക്കേണ്ട ഇങ്ങോട്ട് പോരൂ നമുക്ക് ഉള്ള സ്ഥലത്തു ഇവിടെ കഴിയാം. അങ്ങിനെ രണ്ട് ദിവസം മഴ നിർത്താതെ പെയ്തു.കൂട്ടു കാ രോത്ത് കുറെ സമയം കളി യും കഥ പറച്ചിലും ഒക്കെ ആയിട്ട് നല്ല രസമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു മഴ തോർന്നു കൂട്ടുകാരും ബന്ധുക്കളും അമ്മുവിനോടും അവളുടെ അച്ഛനോടും അമ്മയോടും നന്ദി പറഞ്ഞു കൊണ്ട് അവരവരുടെ വീട്ടിലേക്കു തിരിച്ചു പോയി. അമ്മു സങ്കടത്തോടെ നോക്കി നിന്നു.......

നിരഞ്ജന
4 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ