എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

എന്നെ നിങ്ങൾക്കറിയുമോ......... ഞാനാണ് വേനൽക്കാലം. ഒഴിവുകാലമെന്നാണ് എന്നെ കുട്ടികൾ വിളിച്ചിരുന്നത്. ഞാൻ എത്തുമ്പോൾ ചൂടു കൂടുകയും വെള്ളമില്ലാതേയും എല്ലാവരും ബുദ്ധിമുട്ടാറുണ്ട്. അതിലെ നിക്ക് ചെറിയ വിഷമമുണ്ട്. എന്തൊക്കെയായാലും കുട്ടികളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ ഞാനതെല്ലാം മറക്കും. കുട്ടികളെ സംബന്ധിച്ച് ഇതൊരു സന്തോഷമുള്ള കാലമാണ്. സ്കൂളില്ല' ട്യൂഷനില്ല, ഹോം വർക്കില്ല, ടീച്ചറുടേയും അമ്മയുടേയും കണ്ണുരുട്ടില്ല, ആകെ മൊത്തം ഹാപ്പി i ഈ സന്തോഷമെല്ലാം നേരിട്ട് കാണാനാണ് ഞാൻ പുറത്തിറങ്ങിയത്. പക്ഷേ ആകെ ഒരു പന്തികേട്. പാടത്തും മാവിൻചോട്ടിലും ഒന്നും കുട്ടികളെ കാണാനില്ല. റോഡുകളെല്ലാം വിജനം കടകളെല്ലാം അടഞ്ഞുകിടക്കുന്നു. മുഖം പാതി മറച്ച രണ്ട് രൂപങ്ങളുടെ സംസാരം ഞാൻ ശ്രദ്ധിച്ചു. അവർ ഒരു പേര് ഉച്ചരിക്കുന്നുണ്ട് ' 'കൊറോണ ' ഞാൻ മുന്നോട്ട് പോയി ' പിന്നെ കേട്ടു ലോക്ക് ഡൗൺ. തുടർന്ന് ഞാൻ കേട്ടത് അത്ര നല്ലതായിരുന്നില്ല. കണ്ണിനു കാണാൻ കഴിയാത്ത കൊറേlണ എന്ന ചെറു ഭീകരർ ലോകകത്തെ തന്നെ നിശ്ചലമാക്കിയിരിക്കുന്നു. എനിക്ക് പുതിയൊരു പേരും തന്നു 'കൊറോണക്കാലം' പക്ഷേ നാം ഇതെല്ലാം അതിജീവിക്കും' കുട്ടികളുടെ സന്തോഷം കാണാൻ വന്ന ഞാൻ വിഷമത്തോടെയാണ് മടങ്ങിപ്പോകാനൊരുങ്ങന്നത്. കുട്ടികളുടെ വിടർന്ന പുഞ്ചിരി കാണാൻ ഞാൻ ഇനിയും വരും ' " Stay home Stay safe"

രുദ്ര.വി
3 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ