എ.എം.എൽ.പി.എസ്. പട്ടാമ്പി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.തുടക്കത്തിൽ ഒരു മാപ്പിള ലോവർ പ്രൈമറി സ്കൂളായിരുന്നു .അക്കാലത്തു പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകിയിരുന്നത് .1960 -61  വിദ്യാഭ്യാസ വർഷം വരെ  അഞ്ചാം തരാം വരെയുള്ള ക്ലാസുകൾ ഇവിടെ നടന്നിരുന്നു .അടുത്ത വര്ഷം മുതൽ ഈ വിദ്യാലയം മലബാർ ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നാലാം തരം വരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറി .

40  കുട്ടികളും 2 അധ്യാപകരുമായി തുടങ്ങിയ ഈ സ്ഥാപനം അന്നേ  ഒരു മുസ്ലിം മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു .പിന്നീട് ഉടമസ്ഥാവകാശം കെ ടി കുഞ്ഞികൃഷ്ണമേനോന്റെ പക്കലായി .വർഷങ്ങൾക്ക് ശേഷം പി എം യുസഫ് ഹാജി ഏറ്റെടുക്കുകയുണ്ടായി .2007  ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മകൻ പി വൈ  കുഞ്ഞിമൊയ്‌ദു മാനേജർ സ്ഥാനം ഏറ്റെടുത്തു .