എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം
2025 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വാഗതം ചെയ്തത് ബലൂണുകൾ,തോരണങ്ങൾ,കുരുത്തോല എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്കായിരുന്നു .കൃത്യം 10 .30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗം ആരംഭിച്ചു .
പി.ടി.എ പ്രസിഡണ്ട് ശ്രീ സുബൈർ എ.കെ അധ്യക്ഷ സ്ഥാനം വഹിച്ചു .മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.എം.ടി.എ,പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .മുഖ്യ അതിഥികളായി എത്തിയത് അരുൾപ്പാട് നാടൻ പാട്ട് സംഘം ശ്രീ അഭിലാഷ് പാലേമാടും ടീമും ആയിരുന്നു .ഇവരുടെ നാടൻ പാട്ടിനോടൊപ്പം കുട്ടികൾ പാടിയും സന്തോഷിച്ചു .എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .സ്റ്റാഫ് സെക്രട്ടറി ശരീഫ ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ അവസാനിച്ചു.
--------------------------------------------------------------------------------------------------------------
വായനദിനം
കേരളഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ പി .ൻ പണിക്കരുടെ ചരമദിനമായ ജൂൺ19 മുതൽ വായനാമാസാചാരണത്തിന് തുടക്കമായി .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും എന്താണ് വായനാദിനം എന്നതിനെക്കുറിച്ചും നസ്രിൻ ടീച്ചർ സംസാരിച്ചു . വായനാദിന പ്രതിജ്ഞ നസ്രിൻ ടീച്ചർ ചൊല്ലുകയും കുട്ടികൾ ഏറ്റുപറയുകയും ചെയ്തു .ഇതിന്റെ ഭാഗമായി സ്കൂളിൽ പലവിധ പ്രവർത്തനങ്ങളും നടന്നു .
ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും കഥാവേളയിൽ പങ്കെടുത്ത് അവതരിപ്പിക്കാനുള്ള അവസരം നൽകി .രക്ഷിതാക്കൾ കഥ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ കേട്ട കഥ ക്ളാസിൽ അവതരിപ്പിക്കുകയും ചെയ്‌തു .ഏറ്റവും നന്നായി കഥ അവതരിപ്പിച്ച കുട്ടിക്ക് സമ്മാനം നൽകി .അധ്യപകരുടെ നിർദേശമനുസരിച് ഓരോ കുട്ടിയും വീട്ടിലൊരു ലൈബ്രറി ഒരുക്കി .രണ്ട് ,മൂന്ന് ,നാല് എന്നീ ക്ലാസുകളിൽ ആശയഗ്രഹണ വായന ,ബുക്ക് റിവ്യൂ ,ക്വിസ് എന്നീ മൽസരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുക
ജൂൺ 5 -പരിസ്ഥിതി ദിനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതിദിന സന്ദേശം അംജദ് സർ കുട്ടികൾക്ക് ബോധ്യപ്പെടുത്തി .തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ സമാന ടീച്ചർ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലിക്കൊടുക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസിലെ കുട്ടികൾ പച്ച നിറത്തിലുള്ള വേഷം ധരിച്ച്‌കൊണ്ട് പരിസ്ഥിതി ദിനത്തിൽ പങ്കാളിയായി .ഒന്നാം ക്ലാസിലെ കുട്ടികൾ മരത്തിന്റെ ചിത്രത്തിന് നിറം നൽകുകയും കുട്ടികളുടെ പേരുകളെഴുതിയ പേരുമരം തയ്യാറാക്കുകയും ചെയ്തു .രണ്ടാം ക്ലാസ് പോസ്റ്റർ നിർമ്മാണം ,മൂന്നാം ക്ലാസ് പതിപ്പ് നിർമ്മാണം ,നാലാം ക്ലാസ് പരിസ്ഥിതി ദിന ക്വിസ് നടത്തി .
ബഷീർദിനം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ വിവിധ പ്രവർത്തനങ്ങൾ നടത്തി .ബഷീറിന്റെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ചാണ് കുരുന്നുകൾ സ്കൂളിലെത്തിയത് .ബഷീർ ,മജീദ് ,സുഹ്‌റ ,തുടങ്ങിയവരുടെ വേഷമിട്ട കുരുന്നുകൾ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയായിരുന്നു .
ഓരോ ക്ലാസിലും ടീച്ചർ ബഷീർദിന സന്ദേശം നൽകി .ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തി .മൂന്നാം ക്ലാസിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി .നാലാം ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീൽസ് തയ്യാറാക്കി .പുസ്‌തക പരിചയം ,ക്വിസ് ,കഥാപാത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്തി .
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ ക്ലാസുകളിലും പ്രവർത്തനങ്ങൾ നടന്നു .ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ,കഥകൾ ,ലഘുവിവരണം, ഗാന്ധി വചനങ്ങൾ എന്നിവ കൊണ്ടുവരികയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പ്രീ പ്രൈമറി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ചു .ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .മൂന്നാം ക്ലാസിൽ ചുമർ പത്രിക തയ്യാറാക്കി .നാലാം ക്ലാസിൽ ഗാന്ധി വചനം എഴുതിയ പ്ലകാർഡ് തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്‌തു .