എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ലോകം വിതുമ്പുന്നു
എങ്ങെങ്ങും തേങ്ങലുകൾ
എവിടെ നോക്കിയാലും
മരണമെന്ന വാർത്ത മാത്രം
ആഘോഷങ്ങളില്ല ആരവങ്ങളില്ല
ചീറി പായുന്ന വാഹനങ്ങൾ ഇല്ല
എങ്ങെങ്ങും നിശബ്ദത മാത്രം
സമയമില്ലാതെ നെട്ടോട്ടമോടിയ
ജനങ്ങളെല്ലാം നാല് ചുവരുകൾക്കുള്ളിൽ
എവിടെയും ഒരു പേര് മാത്രം
കൊറോണ ......കൊറോണ
വുഹാനിൽ നിന്ന് വന്ന
മഹാവ്യാധി ലോകം കീഴടക്കുന്നു
ജാതിയില്ല മതമില്ല
പണമുള്ളവനെന്നോ പാവപെട്ടവനെന്നോ ഉള്ള
വ്യത്യാസങ്ങളൊന്നുമില്ല
ഈ കുഞ്ഞൻ വൈറസിന്
മുന്നിൽ ഏവരും സമന്മാർ


 

നവമി നിഷാന്ത് ഇ
3 B എ എം എൽ പി എസ് തവനൂർ സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത