കൊട്ടപ്പുറം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ആണ് കൊട്ടപ്പുറം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. കടുങ്ങൻചിറ രാജാവിൻ്റെ പൂവത്തിക്കോട്ടക്ക് പുളിക്കലിനും ആലിങ്ങലിനും ഇടയിലുള്ള സ്ഥലം) കിഴക്കുള്ള കോട്ടയ്ക്കപ്പുറം എന്ന സ്ഥലപ്പേർ ലോപി ച്ച് കൊട്ടപ്പുറം എന്നായി മാറി. ഏകദേശം നൂറുനൂറ്റി മുപ്പത് വർഷങ്ങൾക്കുമുന്) കോഴിക്കോട് - പാലക്കാട് ട്രങ്ക് റോഡിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രമായി രുന്നു കൊട്ടപ്പുറം. കൊട്ടപ്പുറം അങ്ങാടി അന്ന് 3 കേന്ദ്രങ്ങളായി രുന്നു. കണിയത്ത് അങ്ങാടി, മുണ്ടോട്ടങ്ങാടി, മണറ ങ്ങോട്ടങ്ങാടി എന്നിവയായിരുന്നു അവ. ഇവിടെ പ്രതി ദിനം ഏകദേശം 20 ലോഡ് ചരക്ക് കയറ്റുമതി, ഇറക്കു മതി ചെയ്തിരുന്നു. നീറാട്, കൊണ്ടോട്ടി, കരിപ്പൂർ (ഈത്തച്ചിറ) പള്ളിക്കൽ പരുത്തിക്കോട്ട് തുടങ്ങിയ ധാരാളം സ്ഥലങ്ങൾ അങ്ങാടിയുടെ പ്രാന്തപ്രദേശങ്ങളായിരുന്നു. ആന്തിയൂർകുന്ന് ഗ്രാമത്തിൻ്റെ അധികാരകേ ന്ദ്രമായിരുന്ന കച്ചേരി (വില്ലേജ് ഓഫീസ് ) കൊട്ടപ്പുറം അങ്ങാടിയിലായിരുന്നു. ആ കാലഘട്ടത്തിൽ 2 ടെക് സ്റ്റെൽസ് ഷോപ്പുകളും ധാരാളം മക്കാനി (ഹൊട്ടൽ) കളും പലചരക്ക്കടകളും മീൻമാർക്കറ്റുകളും കൊ ണ്ട് ശബ്ദമുഖരിതവും തിരക്കേറിയതുമായിരുന്നു പഴയ കൊട്ടപ്പുറം അങ്ങാടി. 100 വർഷങ്ങൾക്കു മുൻപ് തന്നെ സ്‌കൂളും ഓത്തുപള്ളിയും (മദ്രസ) ഇവിടെ സ്ഥാപിതമായിരുന്നു. അക്കാലത്തുതന്നെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ കൊട്ടപ്പുറം ഏറെ മുന്നിലായിരുന്നു. ദേശീയ പ്രസ്ഥാനത്തിൻ്റെയും സ്വതന്ത്ര്യസമരത്തിന്റെയും അലയൊലികൾ ഈ ഗ്രാമത്തിലും മുഴങ്ങിയിരുന്നു. എ.കെ.ജിയുടെ പട്ടിണിജാഥക്ക് കൊട്ടപ്പുറം ആതിഥ്യ മരുളിയിട്ടുണ്ട്. സാംസ്‌കാരിക കേന്ദ്രത്തിന്റെ അടയാളമായി ഇന്നും എം.എ.റഹ്മാൻ വായനശാല (ഇക്ബാൽ) നിലകൊള്ളുന്നു.

പൊതുസ്ഥാപനങ്ങൾ

  • എ. എം. എൽ. പി. സ്. കൊട്ടപ്പുറം
  • ജി. എഛ്. എസ്. കൊട്ടപ്പുറം