എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


പ്രകൃതി നമ്മുടെ അമ്മയാണ് .ഭൂമി നമ്മുടെ ഭവനമാണ് .നാം നമ്മുടെ വീട് സംരക്ഷിക്കുന്നത് പോലെ നമ്മുടെ പ്രകൃതിയെയും സംരക്ഷിക്കണം .വയൽ നികത്തുക ,മണൽ ഖനനം,വനനശീകരണം എന്നിവയിലൂടെയെല്ലാം നാം ഭൂമിയെ നാശത്തിലേക്കു നയിക്കുന്നു .ഇപ്പോൾ നമ്മുടെ പ്രകൃതി ആകെ മാറിമറഞ്ഞു .പണ്ട് ധാരാളം വയലുകൾ ഉണ്ടായിരുന്നു .അവയെല്ലാം നികത്തി അവിടെ വലിയ വലിയ ഫ്ലാറ്റുകൾ മനുഷ്യർ നിർമ്മിച്ചു .അതോടെ നെല്ല് കുറവായി. മറ്റുസംസ്‌ഥാനങ്ങളിൽ നിന്നും നാം ഇപ്പോൾ നെല്ല് കൊണ്ടുവരികയാണ്.ഇതിനെല്ലാം പകരമായി പ്രകൃതി നമുക്ക് നൽകിയ ശിക്ഷയാണ് പ്രളയം,ഉരുൾപൊട്ടൽ,കടുത്ത വരൾച്ച,എന്നിവയെല്ലാം .ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ധാരാളം പേരുടെ ജീവിതം നഷ്ടപ്പെട്ടു.പലരുടെയും വീടുകൾ തകർന്നു,മാത്രമല്ല പ്രളയത്തിൽ പലരുടെയും വീടുകളിൽ വെള്ളം കയറുകയും ധാരാളം വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുകയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തു.മനുഷ്യർ നിർമ്മിക്കുന്ന ചില ഉപകരണങ്ങൾ കാരണം ഓസോൺപാളി നശിക്കുകയും ഭൂമിയിൽ കഠിനചൂടും വരൾച്ചയും ഉണ്ടാവുന്നു.ജലാശയങ്ങൾ വറ്റുന്നു.ചില ജീവികൾ ചത്തൊടുങ്ങുന്നു .ഇവയെല്ലാം നമ്മുടെ ഭൂമിയിൽ നിന്നും വിരട്ടിയോടിക്കണമെങ്കിൽ നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം.


മുഹമ്മദ് സിനാൻ.കെ.പി.
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം