എന്തിനോ പിറകെ
പാഞ്ഞൊരു ലോകവും
നേരമില്ലാതെ പോയ്
മാനവരൊക്കെയും
കാലത്തു വന്നൊരു
സൂക്ഷ്മമാം ജീവിയെ
കൊന്നൊടുക്കുവാൻ
മാനവരൊക്കെയും
അവനെ തുരത്തുവാൻ
മാസ്കു ധരിക്കുവിൻ
കൈകൾ നന്നായി
സോപ്പിനാൽ കഴുകിടാം
വൃത്തിയിലത്രയും
ശ്രദ്ധ ചെലുത്തണം.
അരുതേ... അരുതേ
വെറുതെ അലഞ്ഞു
വഴിപോയ കൊറോണയെ
കെട്ടിപുണരല്ലേ..വെറുതെ.
</center