എ.എം.എൽ.പി.എസ്. ഉഗ്രപുരം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

എം എൽ പി സ്കൂൾ ഉഗ്രപുരം ലഹരിമുക്ത എന്റെ ഗ്രാമം പരിപാടി

ലഹരി മുക്ത എന്റെ ഗ്രാമം പരിപാടിയിൽ അഡ്വ കെ സി അഷ്‌റഫ് ക്ലാസ്സ്  നയിക്കുന്നു. എക്‌സൈസ് ഉദ്യോഗസ്ഥനായ ഷിസിൽ ഹെഡ് മിസ്ട്രസ് റാബിയ ടീച്ചർ എന്നിവർ സമീപം

2022 ഒക്ടോബർ ആറാം തീയതി വ്യാഴാഴ്ച ലഹരി മുക്ത കേരളം പദ്ധതി ഉദ്ഘാടനം, മുഖ്യമന്ത്രിയുടെ സന്ദേശം, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ സന്ദേശം, പ്രതിജ്ഞ, എന്നിവയുടെ തൽസമയ പരിപാടികൾ 10 മണി മുതൽ കാണാനുള്ള അവസരം ഒരുക്കി.  ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യം എന്നീ വിഷയങ്ങളെക്കുറിച്ച് അധ്യാപകരായ സുധീഷ് ആഷിക് എന്നിവർ വളരെ വിശദമായി ക്ലാസ് എടുത്തു.

ലഹരി മുക്ത എന്റെ ഗ്രാമം പരിപാടി
ലഹരി വിരുദ്ധ പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നു

2022 ഒക്ടോബർ ഏഴാം തീയതി വെള്ളിയാഴ്ച 3 30ന് വളരെ വിപുലമായ രീതിയിൽ ജന ജാഗ്രത സമിതി രൂപീകരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് കുടുംബശ്രീയും സ്കൂളും സംയുക്തമായി ലഹരി മുക്ത എന്റെ ഗ്രാമം പദ്ധതി ഗംഭീരമായി നടത്തി. പ്രസ്തുത പരിപാടിയിൽ സ്വാഗതം കുടുംബശ്രീ പ്രതിനിധി ഷീബ സുരേന്ദ്രൻ സംബന്ധിച്ചു. അധ്യക്ഷ സ്ഥാനം ഹെഡ്മിസ്ട്രസ് റാബിയ ടീച്ചർ ദിവ്യ നിർവഹിച്ചു വാർഡ് തല ജന ജാഗ്രത സമിതി ഉദ്ഘാടനം വാർഡ് മെമ്പറും അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് നിർവഹിച്ചു. ശ്രീ മൊയ്തീൻ മുസ്ലിയാർ, നൗഷാദ് ബാബു, ആശാവർക്കർ ശ്രീജ, ജാഫർ മരതക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു തുടർന്ന് വിശിഷ്ടാതിഥിയായി എത്തിയ അഡ്വക്കറ്റ് അഷ്റഫ് കെ സി രക്ഷിതാക്കൾക്ക് നർമ്മത്തിൽ പൊതിഞ്ഞ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിനിടയിൽ എത്തിച്ചേർന്ന എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ഒരാളായ ഷിസിൽ സർ ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി. പരിപാടിയിൽ സ്കൂൾ പ്രൈമറി പിടിഎ പ്രസിഡണ്ട് ആയ  നൗഫൽ ചോല നന്ദി പ്രകാശനം നടത്തി.