എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചത്

കൊറോണ പഠിപ്പിച്ചത്

ഇപ്പോൾ വീട്ടിൽ എന്നും പച്ചക്കറികളാണ്. അടുത്ത വീടുകളിൽനിന്ന് ഇങ്ങോട്ടും ഇവിടെയുള്ള ഭക്ഷണ സാധനങ്ങൾ അങ്ങോട്ടും കൊടുക്കാറുണ്ട്. ചക്കയുടെ കുരുപോലും കളയാതെ കൂട്ടാനും ഉപ്പേരിയുമൊക്കെ ഉണ്ടാക്കും. മീനും ഇറച്ചിയുമാ്യിരുന്നു എനിക്കിഷ്ടം. മീൻകറിയില്ലാതെ ചോറുണ്ണാൻ എനിക്ക് മടിയായിരുന്നു. ഇപ്പോൾ ചക്കയും ഓമക്കായയും മറ്റ് പച്ചക്കറികളും കൊണ്ട് ഉണ്ടാക്കുന്ന കറികൾ കൂട്ടി ചോറുണ്ണാൻ എനിക്ക് മടിയില്ലാതായി. വേറെ മാർഗ്ഗമില്ലല്ലോ? ഭക്ഷണ കാര്യത്തിൽ ഒരു നല്ല ശീലമാണ് എന്നെ കൊറോണ പഠിപ്പിച്ചത് എന്ന് ഉമ്മയും ഉപ്പയും എപ്പോഴും പറയാറുണ്ട്.


ഫാത്തിമനജ പി
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം