ലിറ്റിൽ കൈറ്റ്സ് 2024- 27 സ്കൂൾതല ഫെയ്സ് വൺ ക്യാമ്പ് സംഘടിപ്പിച്ചു.

reel making camp
reel making

ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിന്റെ സ്കൂൾതല ഫെയ്സ് വൺ ക്യാമ്പ് 28/5/2025 ബുധനാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.മാനേജർ പി ഹനീഫ ആശംസകൾ അറിയിച്ചു. ഐസ് ബ്രേക്കിംഗ് ഗെയിമിലൂടെ വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ഏകദിന റീൽ മേക്കിങ് ക്യാമ്പ് ദൃശ്യസൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമായി വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ഇർഫാൻ ഹബീബ്, നദീറ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബാച്ച് ലീഡർ ഹിസാൻ അഹ്മദ് നന്ദി അറിയിച്ച് ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു.