എ.എം.എച്ച്.എസ്. വേങ്ങൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപ ജില്ലയിലെ വേങ്ങൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം ഹയർസെക്കന്ററി സ്‌കൂൾ.

award

1906 ൽ പ്രൈമറി വിദ്യാലയമായി മമ്മു മൊല്ല എന്ന വ്യക്തി തുടക്കം കുറിച്ച് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി വേങ്ങൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വിപ്ലവത്തിന്റെ  പേരാണ് വേങ്ങൂർ സ്‌കൂൾ. 1976 ൽ അപ്പർ പ്രൈമറി ആയി മാറുകയും 2003 ൽ ഹൈസ്കൂളായും 2014 ൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ട ഈ സ്ഥാപനം പ്രീ പ്രൈമറി മുതൽ +2 വരെ ഒരേ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മേലാറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയമാണ്. രണ്ടായിരത്തോളം വിദ്യാർഥികൾ ഈ സ്‌കൂളിൽ നിന്ന് വിദ്യ നുകരുന്നു.

    സമൂഹത്തിലെ നാനാതുറകളിൽ ഈ സ്ഥാപനത്തിൽ പഠിച്ചവർ സേവനം ചെയ്തുകൊണ്ടിരിക്കുന്നു.

സിനി ആർടിസ്റ്റ് സൂരജ് തേലക്കാട് ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

അന്താരാഷ്ട്ര ഫൊട്ടോഗ്രഫി മത്സരത്തിലെ സ്ഥിരം സാന്നിധ്യമായ നൗഫൽ പെരിന്തൽമണ്ണ അറേബ്യൻ മണലാരണ്യത്തെ തന്റെ കാമറ കണ്ണുകളിലൂടെ ലോകത്തിന് വ്യത്യസ്ത അനുഭൂതി സമ്മാനിച്ചുകൊണ്ടിരിക്കുന്ന വേളയിൽ,  വേങ്ങൂർ സ്കൂളിലെ പൂർവ്വ അധ്യാപകരും, വിദ്യാർത്ഥികളും  അദ്ദേഹത്തെ സഹർഷം ഓർമ്മിക്കുന്നു.