എൽ വി എൽ പി എസ് ആക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കായക്കൊടി പഞ്ചായത്തിലെ കിഴക്കൻ മലകളുടെ പ്രകൃതി രമണീയതയിൽ കുളിച്ച് നിൽക്കുന്ന ആക്കൽ പ്രദേശത്ത് അറുപത്തൊന്ന് വർഷങ്ങൾക്ക് മുമ്പ് 1954 എപ്രിൽ മാസത്തിൽ ആക്കൽ LVLP സ്കൂൾ നിലവിൽ വന്നു. ആധുനിക സൗകര്യങ്ങളൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഒരു കുഗ്രാമമായിരുന്നു അന്ന് ഈ പ്രദേശം. ആക്കലിടം എന്ന നാടുവാഴിതറവാടിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ആക്കൽ എന്ന പേര് വന്നു ചേർന്നത്

          ശ്രീ.കെ.കെ കൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ അടിയോടി എന്നിവരുടെ ശ്രമഫലമായി ഈ പ്രദേശത്ത് ഒരു സ്കൂളിന് വേണ്ടിയുള്ള സർവ്വേ നടത്തുകയും നാട്ടുകാരുടെ സഹകരണത്തോടു കൂടി 1954ൽ സ്കൂൾ പ്രവൃത്തിച്ചു തുടങ്ങുകയും ചെയ്തു.

1959 മുതൽ ശ്രീ.കെ.നാരായണൻ അടിയോടിയിൽ നിന്ന് മാനേജർ സ്ഥാനം ശ്രീ .പി .പി ചാത്തു ഏറ്റെടുത്തു. പരിമിതമായ ഭൗതിക സാഹചര്യത്തിൽ നടത്തിക്കൊണ്ടുപോയ ഈ സ്ഥാപനം ഇപ്പോഴത്തെ മാനേജരായ ശ്രീ. ഇ.കെ.നാണു ഏറ്റെടുത്ത ശേഷം അസൂയാവഹമായ വളർച്ചയാണ് സ്കൂളിനുണ്ടായിട്ടുള്ളത്. യു.പി സ്കൂളിനെ വെല്ലുന്ന ഭൗതിക സാഹചര്യം ഇന്ന് ഈ സ്കൂളിനുണ്ട്. ഒരു കാലത്ത് 86 കുട്ടികളായി ചുരുങ്ങി അടച്ചു പൂട്ടലിന്റെ ഭീഷണിയിലെത്തിയ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം പടിപടിയായി ഉയർന്ന് 193ൽ എത്തി നിൽക്കുന്നു