എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

താലപ്പൊലിയും വാദ്യമേളങ്ങളുമായി പുതിയ കൂട്ടുകാരെ വരവേൽക്കാൻ കുട്ടികൾ ഒരുങ്ങി നിൽക്കുന്നു എങ്ങും സന്തോഷാരവങ്ങൾ'അദ്ധ്യാപകരും കുട്ടികളും സന്തോഷത്തിലാണ്.പെട്ടെന്ന് ഒരു ശബ്ദ കേട്ട് മാളു ഞെട്ടി ഉണർന്നു: ചുറ്റും ഇരുട്ട് ചീവീടിൻ്റെ ശബ്ദം അവളെ പേടിപ്പെടുത്തി. സ്വപ്നമായിരുന്നോ അത് അവൾക്ക് നിരാശ തോന്നി. കൊറോണ എന്ന മഹാമാരി എല്ലാ സ്വപ്നങ്ങളും തല്ലി കെടുത്തിയല്ലോ 'സ്കൂളിൽ പോകാനോ പുറത്തിറങ്ങാനോ കളിക്കാൻ പോലും പറ്റാത്ത അവസ്ഥ. ഓരോന്ന് ഓർത്ത് മാളു ഉറങ്ങി'
      കിളികളുടെ കളകളശബ്ദം കേട്ടാണ് രാവിലെ ഉറക്കം ഉണർന്നത് 'പ്രഭാത 'കൃത്യങ്ങൾക്ക് ശേഷം ഭക്ഷണം കഴിച്ച് മാളു പുറത്ത് തൊടിയിലേയ്ക്ക് ഇറങ്ങി.നിറയെ പൂക്കൾ, തേൻ കുടിക്കാൻ പൂമ്പാറ്റകൾ., കിളികൾ എല്ലാം യഥേഷ്ടം പാറി നടക്കുന്നു. മാളുവിൻ്റെയും അച്ഛൻ്റെയും പച്ചക്കറി കൃഷിയും വിളവെടുക്കാറായി.
    കൊറോണ ഒരു മഹാവ്യാധിയാണെങ്കിലും മറ്റൊരു വിധത്തിൽ നന്മയുമാണെന്ന് മാളു ഓർത്തു.'ജനങ്ങൾക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക അകലം പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധമുണ്ടായി. പത്രങ്ങളിലെ വാർത്തകൾ അവൾ ഓർത്തു. ലോക് ഡൗൺ കാരണം വാഹനങ്ങൾ ഓടാത്തതിനാൽ 'പുക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നില്ല. ശബ്ദമലിനീകരണങ്ങളില്ല.' ഫാക്ടറികളിലേയും മാർക്കറ്റുകളിലേക്കും മറ്റും മാലിന്യങ്ങൾ പ്രകൃതിയെ മലിനപ്പെടുത്തുന്നില്ല' കാടുകളിൽ മൃഗങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു 'വീടുകളിൽ ബന്ധങ്ങൾ ശക്തിപ്പെട്ടു.
പ്രകൃതിക്ക് അനു'കൂലമായെങ്കിലും ഈ മഹാമാരിയെ തുരത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയു കടമയല്ലേ? ആരോഗ്യ പ്രവർത്തകരോടൊപ്പം നമുക്കും കൊറോണയെ തുരത്താൻ കൈകോർക്കാം. അങ്ങനെ ചിന്തിച്ച് നടന്നപ്പോഴാണ് അമ്മയുടെ വിളി മാളുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.ദാ വരുന്നമ്മേ എന്ന് പറഞ്ഞ് മാളു ധൃതിയിൽ വീട്ടിലേക്ക് പോയി.

മിത്ര കെ ഉണ്ണി
4 A ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ