എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
ശലഭം

ഒരു ദിവസം മണിയൻ പുഴു പച്ചില തിന്നുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത പൂവിൽ ഒരു കുഞ്ഞിക്കുരുവി തേൻ കുടിക്കുവാൻ വന്നു അത് കണ്ട മണിയന് ആ കുരുവിയെ പോലെ പറക്കുവാൻ മോഹം തോന്നി' അവൻ കുഞ്ഞ നോട് ചോദിച്ചു നിനക്ക് എങ്ങനെയാണ് സുന്ദരമായി പറക്കാൻ കഴിയുന്നത്? എൻ്റെ ഈ ചിറകുകൾ കൊണ്ടാണ് പറക്കാൻ സാധിക്കന്നത് 'കുഞ്ഞൻ പറഞ്ഞു.മണിയൻ സങ്കടത്തോടെ തൻ്റെ ശരിരത്തിൽ നോക്കി തനിക്ക് ചിറകുകൾ ഇല്ല.എന്നാൽ പറക്കണം എന്ന മോഹം അവനിൽ കൂടിക്കൂടി വന്നു അവൻ പലരോടുo തൻ്റെ ആഗ്രഹം പറഞ്ഞു ' എന്നാൽ എല്ലാവരും അവനെ കളിയാക്കിഒടുവിൽ അവൻ വിഷമത്തോടെ ഇരിക്കുമ്പോൾ അതവഴി വന്ന കുഞ്ഞനുറുമ്പ് കാര്യം തിരക്കി മണിയൻ തൻ്റെ ദു:ഖത്തിനുള്ള കാര്യം പറഞ്ഞു ' നിന്നെവനദേവതയക്കെ സഹായിക്കാൻ പറ്റൂ കഠിന തപസ്സ് ചെയ്താൽ വനദേവതയുടെ അനുഗ്രഹം കിട്ടും. ഇത്രയും പറഞ്ഞ് കുഞ്ഞൻ ഉറുമ്പ് മാളത്തിലേയ്ക്ക് പോയി.പിറ്റേന്ന് തന്നെ മണിയൻ നല്ല ഒരു ഇലയുടെ അടിയിൽ തൂങ്ങി നിന്നു തപസ്സ് ആരംഭിച്ച ദിവസങ്ങൾ കടന്നു പോയി മഴയും വെയിലും കൊണ്ടുള്ള കഠിന തപസ്സ് ഇത് കണ്ടദേവതയ്ക്ക് അവനോട് അലി വ്തോന്നിഅവനെ ഒരു പട്ട് കൊണ്ട് പൊതിഞ്ഞ ശേഷം പറഞ്ഞു ദിവസങ്ങൾ കഴിയുമ്പോൾ നിനക്ക് ചിറകുകൾ ' വരും നിനക്കും പറക്കാൻ കഴിയും സുന്ദരമായ ചിറകുള്ള നിന്നെ ശലഭം എന്നു വിളിക്കും' അതും പറഞ്ഞു ദേവത അപ്രത്യക്ഷയായി കുറച്ച്ദിവങ്ങൾ കഴിഞ്ഞു പട്ടുപുതപ്പിൽ നിന്നു പുറത്തവന്ന അവൻശരിക്കും ഞെട്ടിപ്പോയി തനിക്കും ചിറകുകൾ വന്നിരിക്കുന്നു സുന്ദരമായ ഭംഗിയുള്ള ചിറകുകൾ 'അവൻ സന്തോഷത്തോടെ അതു വീശി വീശി പറന്നു'...

അഭിഷേക് കൃഷ്ണ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ