എൽ പി ജി എസ് കുമാരപുരം/പ്രവർത്തനങ്ങൾ/2025-26
ഈ അധ്യയന വർഷം ശ്രീ ജെയിംസ് ആന്റണി സാറിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിവിധ മേഖലകളിൽ സമഗ്രമായ ഗുണമേന്മ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കി വരുന്നു .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വായനവസന്തം ,ഹോണസ്റ്റി ലൈബ്രറി ,ആണ്ടോളം നീണ്ട വായന തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
സ്കൂളിന്റെ തനതു പ്രവർത്തനമായി നന്മ വീട് പദ്ധതി ,ഹരിതാമൃതം പദ്ധതി എന്നിവ നടന്നു വരുന്നു.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു കൊണ്ടുള്ള ഹരിതാമൃതം പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു .കുട്ടികൾക്ക് ലഭിച്ച ഒരു പൊതി നെല്ലിൽ നിന്നും ഓരോ ദിവസവും ഓരോ പഠനനേട്ടങ്ങൾ ഓരോ പ്രവർത്തനങ്ങളിലൂടെ നേടുന്നു.
ബന്തിപ്പൂ കൃഷി ,ചോളം കൃഷി തുടങ്ങിയവയും കുട്ടികൾക്ക് കൃഷിപാഠങ്ങൾ നൽകുന്നു .