തളീക്കര എൽപി സ്കൂളിലെ സ്ഥാപന ചരിത്രത്തിൻറെ ഒരു ലഘുവിവരണം ആണിത് മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ എന്ന അക്ഷര സ്നേഹിയുടെ സംഭാവനയാണ് തളികരയെന്ന ഗ്രാമത്തിന് സ്വന്തമായി കിട്ടിയ ഈ വിദ്യാലയം. തൊണ്ടും പൂഴിയും ഉപയോഗിച്ചുള്ള നിലത്തെഴുത്തും മണിപ്രവാളവും അമരകോശവും ഒക്കെയുള്ള പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിദ്യാഭ്യാസ രീതിയാണിത്. കമ്പ്യൂട്ടറുകളും സ്മാർട്ട് ക്ലാസ് റൂമുകളുമായി ഉള്ള ആധുനിക രീതിയിലേക്ക് പ്രയാണം ചെയ്ത ഒരു കലാലയം... അറിവിൻറെ മഹാത്ഭുതങ്ങളുടെ കടലായിപോലെ നമുക്കിടയിൽ ഗൃഹാതുരത്വത്തിൽ സ്നേഹസ്പർശമായി നിലകൊള്ളുന്നു ഏഴു പതിറ്റാണ്ട് അനുദിന പുരോഗമനങ്ങൾ തലീക്കരയുടെയും പരിസര പരദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ചെലുത്തിയ സ്വാധീനം ഏറെ വലുതാണ് പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ കഴിവ് തെളിയിച്ചവർ പ്രവാസജീവിതത്തിലെ ഊഷ്മളതയിൽ എന്നും ഓർമകളിലെ തണുപ്പായി ഈ കലാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നു. നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ തളിക്കര എൽപി സ്കൂളിനു ഒരു മഷിത്തണ്ടും കുപ്പിവളപ്പൊട്ടുകൾ നാട്ടുമാങ്ങയും അവരുടെയുള്ളിൽ സ്നേഹകൂടാരം ഒരുക്കുന്നുണ്ട് 2010ലാണ് പുതിയകെട്ടിടം വിപുലമായ സൗകര്യവും ഈ വിദ്യാലയത്തിന് കൈവരുന്നത്. അതോടെ ഭൗതിക സാഹചര്യം സബ്ജില്ലാ യിലെ മറ്റ് ഏതു വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിൽ തളിക്കര എൽപി സ്കൂളിലും കൈവന്നു കർമ്മനിരതരായ പുതിയ അധ്യാപകൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചപ്പോൾ സ്കൂളിൻറെ യശസ്സും വാനോളമുയർന്നു. ഇന്ന് വിശാലവും സൗകര്യപ്രദമായ ക്ലാസ് മുറികൾ എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ശുചിത്വമുള്ള പാചകശാല ആധുനികരീതിയിലുള്ള ശൗചാലയം, ഓഫീസ് റൂം കമ്പ്യൂട്ടർ, മൈക്ക് സെറ്റ്, പ്രൊജക്ടർ ,ലൈബ്രറി, എല്ലാം ഈ പ്രൈമറി വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും അവരുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യുന്നു കുട്ടികളുടെ വസ്ത്രധാരണം ശുചിത്വം പെരുമാറ്റം എല്ലാം മികച്ച രീതിയിൽ സംവിധാനം ചെയ്ത് അവരെ മാതൃക പൗരൻമാരാകാനുള്ള ബാലപാഠം നൽകുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ദൈനംദിനപ്രവർത്തന ങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകളും നിർദ്ദേശവും നൽകി കർമ്മനിരതരായ പിടിഎയും ഇവിടെ പ്രവർത്തിക്കുന്നു...