എൽ പി എസ് ആറാട്ടുകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.പരിസ്ഥിതിക്ക് അനുയോജ്യമായ ചെടികൾ വെച്ച് പരിപാലിക്കുന്നുണ്ട്.നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പത്തിയൂർ വളയ്ക്കകത്ത് വീട്ടിലെ പുരയിടത്തിൽ കരനെൽകൃഷി സന്ദർശിക്കുകയും അതിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു.കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള പരിപാടികളും സംഘടിപ്പിച്ചു വരുന്നു.കൂടാതെ മുൻവർഷങ്ങളിൽ വളരെ നല്ല രീതിയിൽ തന്നെ പച്ചക്കറികൃഷി നടത്തുകയും അതിന്റെ ഫലമായി വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് നടത്താൻ സാധിക്കുകയും ചെയ്തു.
കേരളപിറവിയുടെ 50-ാം വാർഷിക ദിനമായ 2006 നവംബർ 1 ന് അന്നത്തെ നാലാം ക്ലാസ്സിലെ കുട്ടിയായ ആര്യ കൊണ്ടുവന്ന ഒരു മാവിൻ തൈയ്യ് പ്രധമാധ്യാപിക ആയിരുന്ന രാധാദേവി ടീച്ചർ സ്കൂൾ അങ്കണത്തിൽ നട്ടു .പിന്നീട് കുട്ടികൾ വളരെ സന്തോഷത്തോടെ അതിനു വെള്ളവും വളവും നൽകി പരിപാലിക്കുകയും ചെയ്തുപോരുന്നു. എല്ലാ വർഷവും മാവിന്റെ പിറന്നാൾ ആഘോഷിച്ചു പോരുന്നു. മാവിന്റെ 10ാം പിറന്നാൾ വലിയ ആഘോഷം ആയിരുന്നു. നന്നായി കായ്ക്കുന്ന ആ മാവ് ഞങ്ങൾക്ക് തണലും സന്തോഷവും നൽകുന്നു.