എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/Activities

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2018 - 19 ലെ പാഠ്യപാഠ്യേതര പ്രവർത്തങ്ങൾ

സിനിമ പ്രദർശനം : വിദ്യാർത്ഥിനികളുടെ മനസിനുല്ലാസവും ആത്മീയ വളർച്ച നൽകുന്നതുമായ സിനിമ പ്രദർശനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ക്രിസ്തീയ അനുഭവങ്ങൾ വെളിവാക്കുന്ന "അവൻ വീണ്ടും വരുന്നു" എന്ന സിനിമ കുട്ടികളിൽ ആത്മീയസന്തോഷത്തിനും ദൈവീകജ്ഞാനത്തിനും അവസരമൊരുക്കി. നവജ്യോതി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വുമൺ - കലാലയത്തിലെ അധ്യാപകവിദ്യാർഥിനികളുമായി ഒത്തുചേർന്നാണ് സിനിമ കാണാൻ അവസരം ലഭിച്ചത് .വിദ്യാർത്ഥിനികൾ തമ്മിലുള്ള ആത്മബന്ധത്തിനും ആരോഗ്യകരമായ സൗഹൃദത്തിനും ഇത് വഴിയൊരുക്കി. വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച സംഭാവനകൾ സംഘടകർക്കു കൈമാറി .മലയാള സിനിമാലോകം സംഭാവന ചെയ്ത "സ്കൂൾ ഡയറി" എന്ന സിനിമ അദ്ധ്യാപക വിദ്യാർത്ഥിനികളുമായി ഒത്തുചേർന്ന് കാണുകയുണ്ടായി മാനസിക സന്തോഷത്തിനു പുറമെ ഇന്നത്തെ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതായ നന്മതിന്മകളുടെ തിരിച്ചറിവ് വളർത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു സിനിമ.

അന്ധരുടെ ഗാനമേള : പ൦നപ്രവർത്തനങ്ങൾക്കിടയിൽ ഗാനമേള സംഘടിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ആനന്ദം പ്രദാനം ചെയ്തു.സ്വന്തം അന്ധതയെ തോൽപ്പിക്കുന്ന ഒരു കൂട്ടം അന്ധരുടെ ഗാനമേളയാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത് .പാട്ടിനനുസരിച്ചു വിദ്യാർഥിനികൾ നൃത്തം വയ്ക്കുകയും താളം പിടിക്കുകയും ചെയ്തിരുന്നു. വിദ്യാർഥിനികളിൽനിന്നും ശേഖരിച്ച സംഭാവനകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് സംഘാടകർക്കു കൈമാറി .

കൗൺസിലിങ്ങ് : വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങളെ തിരിച്ചറിയാനും അവരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കാനും വിദ്യാർഥികളിലുള്ള സമ്മർദ്ദം മനസ്സിലാക്കി,മുന്നോട്ടുള്ള ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയുന്ന സാഹചര്യങ്ങൾ മനസിലാക്കികൊടുക്കുവാനും വിദ്യാർത്ഥികളുടെ കടമകൾ ബോധ്യപ്പെടുത്തിക്കൊടുക്കുവാനും വിദ്യാലയത്തിൽ ജൂലൈ 15 മുതൽ കൗൺസിലിംഗ്‌ നടത്തിവരുന്നു .

ബോധവൽക്കരണ ക്ലാസ് : സ്കൂളിൽ നടന്ന ജനറൽ ബോഡിയിൽ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾക്കായി "ഇന്നത്തെ വിദ്യാർത്ഥിനികൾക്കുണ്ടായ മാറ്റവും അവരുടെ ജീവിത സാഹചര്യവും"എന്ന വിഷയത്തെ മുൻ നിറുത്തി ബോധവൽക്കരണ ക്ലാസ്സ് നടത്തിയിരുന്നു .തങ്ങളുടെ മക്കളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കൾക്ക് മനസിലാക്കാൻ സാധിച്ചു.

ഔഷധ സസ്യപ്രദർശനം : കർക്കിടമാസത്തിന്റെ നിറവോടെ വിദ്യാലയത്തിൽ ഔഷധ സസ്യപ്രദർശനം പ്രകൃതിദത്തമായ രീതിയിൽ കണ്മഷിനിർമ്മാണം സന്ദർശകർക്കും വിദ്യാർഥിനികൾക്കും പഠിപ്പിച്ചു കൊടുത്തു. ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ പ്രതിപാദിക്കുന്നതിനുപുറമെ ഔഷധ സസ്യ പുസ്തകങ്ങൾ,ഔഷധഗുണമുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഒളരിക്കര ലിറ്റിൽ ക്വീൻ പബ്ലിക് സ്കൂളും നവജ്യോതി ബി എഡ് കോളേജിലും ഔഷധ സസ്യ പ്രദർശനത്തിന്റെ ഭാഗമായി.വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കുട്ടികളുടെ കൂട്ടായ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു .

വായനശാല സന്ദർശനം : വിദ്യാലയത്തിന്റെ സമീപപ്രദേശത്തുള്ള വായനശാലകൾ മാസത്തിലൊരിക്കൽ സന്ദർശിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒളരിക്കര നവജ്യോതി ബി എഡ് കോളേജിന്റെ വായനശാല സന്ദർശിച്ചു

പ്രകൃതിപാഠം : വിദ്യാലയത്തിൽ വിദ്യാർത്ഥികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ഭാഗമായി കൃഷി , ശലഭോദ്യാനം എന്നിവയുടെ ഗുണപാഠങ്ങൾ വിദ്യാർഥിനികൾക്ക് മനസിലാക്കിയെടുക്കാൻ സാധിക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങൾ മുതൽ നടത്തി വരുന്നു.പ്രകൃതിയോട് ഇണങ്ങും വിധത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം : 2018-19 വർഷത്തെ പഠനപ്രവർത്തങ്ങളുടെ ഭാഗമായി സാഹിത്യക്ലബ്‌ സയൻസ് ,ഐ ടി , സോഷ്യൽ ,ഗണിതം-തുടങ്ങിയ ക്ലബ്ബുകളുടെ ഉദ്ഘാടന ദിനത്തിൽ വിവിധ കലാപരിപാടികളുടെ പ്രവർത്തനങ്ങൾ നടന്നു. പ്ലാസ്റ്റിക് ഉപേക്ഷിക്കുക" എന്ന സന്ദേശം നല്കിക്കൊണ്ടായിരുന്നു സോഷ്യൽ ക്ലബ് നാടകം അവതരിപ്പിച്ചത്.മുരുകൻ കാട്ടാക്കടയുടെ സൂര്യകാന്തി നോവ്- നൃത്താവിഷ്‌ക്കാരം,മാമ്പഴം കവിത -സംസ്കൃതം ,ഹിന്ദി കവിത ദൃശ്യാവിഷ്‌കാരം തുടങ്ങിയ പ്രവർത്തനങ്ങൾ സാഹിത്യ ക്ലബ് നിർവഹിച്ചു .ഇ -പത്രം പ്രസിദ്ധീകരിച്ചാണ് ഐ ടി ക്ലബ് രംഗത്ത്‍ വന്നത് .സമാന്തരശ്രേണിയുടെ തുള്ളൽ പാട്ടുമായി ഗണിതം ക്ലബും,സയൻസിലെ മാജിക് പരിചയപ്പെടുത്തി സയൻസ് ക്ലബും വേദി കൈയടക്കി

കുട്ടനാടിനു സ്നേഹബുക്ക്‌ സമ്മാനം : പ്രളയക്കെടുതിയിലായ കുട്ടനാട്ടിലെ സ്കൂൾ വിദ്യാർഥിനികൾക്ക് പഠനസഹായമായി വിദ്യാർത്ഥിനികളിൽ നിന്നും ശേഖരിച്ച നൂറു നോട്ടുബുക്കുകൾ മലയാളമനോരമ യൂണിറ്റിന് കൈമാറി.

മാസാദ്യ ചിന്തകൾ : വരും മാസങ്ങളിലെ എല്ലാ പ്രവർത്തി ദിനങ്ങളെയും സൂചിപ്പിച്ചുകൊണ്ട്, ഭൗതീകവിജ്ഞാനത്തോടൊപ്പം ആത്മീയ വളർച്ചക്കാവശ്യമായ ചിന്തകളും എല്ലാ മാസം 1 -തിയ്യതി നടത്തിവരുന്നു.


മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ : മഴക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുനിവാരണ ബോധവൽക്കരണ ക്ലാസ് സ്കൂൾ അ ങ്കണത്തിൽ നടന്നു. സ്കൂൾ പരിസരത്തുള്ള വീടുകളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർഥിനികളും അധ്യാപകരും സന്ദർശനം നടത്തി.

നാഗസാക്കിദിനം :

നാഗസാക്കിദിനത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും ഉപന്യാസ മത്സരവും സംഘടിപ്പിച്ചു .വിദ്യാർത്ഥിനികളുടെ പൂർണ ഹകരണവും ഉണ്ടായിരുന്നു .

സ്വച്ഛ്‌ ഭാരത് 2018 : സ്‌കൂളും പരിസരവും വ്യ ത്തി യായി സൂക്ഷി ക്കു ക എന്നതി ന്റെ ഭാ ഗമായി വിദ്യാലയത്തിൽ ശുചിത്വദിനം ആചരിച്ചു .സ്വച്ഛ്‌ ഭാരത് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ അങ്കണം വൃത്തിയാക്കി.

ഹിരോഷിമദിനം : സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് യുദ്ധവിരുദ്ധ സന്ദേശം നൽകി .യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു ഒളരി സെന്റർ വരെ റാലിക്കു കുട്ടികൾ നേതൃത്വം നൽകി.

22033med.jpg