എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രവിഷയങ്ങളുടെ പഠന വിഭവങ്ങൾ അവതരിപ്പിക്കുവാനും വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര അവബോധവും മൂല്യങ്ങളും മനോഭാവങ്ങളും ആർജ്ജിച്ചെടുക്കാനുള്ള ഒരു വേദിയാണ് ശാസ്ത്ര ക്ലബ് .ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സെമിനാറുകൾ, പരീക്ഷണങ്ങൾ, പ്രൊജക്റ്റ് അവതരണം, നൂതന ശാസ്ത്ര വിഷയങ്ങളെ കുറിച്ചുള്ള അറിവ് പകർന്നു കൊടുക്കൽ എന്നിങ്ങനെ വിപുലയായ പഠന പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ സാധ്യാമാകുന്നു .ആശയങ്ങളെ വ്യത്യസ്തമായ ചിന്തകളിലൂടെ കണ്ടെത്താനും നിത്യ ജീവിത സന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനും ശാസ്ത്രീയമായ അറിവിനോടും ശാസ്ത്രീയ വിദ്യാഭ്യാസത്തോടും കൂടുതൽ മമതാപരമായ നിലപാട് ഉണ്ടാക്കാനും ശാസ്ത്രക്ലബ്ബിലൂടെ വിദ്യാത്ഥികളെ സജ്ജമാക്കുന്നു .ഓരോ മാസത്തിലും രണ്ടാം ബുധനാഴ്ച ശാസ്ത്ര ക്ലബ് മീറ്റിങ് നടത്തപ്പെടുന്നു .വിദ്യാർത്ഥികൾ പ്രസ്തുത മാസത്തിലെ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ നിർമാണം ,ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ,ശാസ്ത്രഗ്രനഥാവതരണം , ബോധവൽക്കരണ പരിപാടികൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.