കൊറോണ ചിന്തകൾ

ചൈനയിൽ നിന്നും മാരകമായ ഒരു വൈറസ് ലോകം മൊത്തം പടർന്നുപിടിക്കുകയാണ്. അതാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.ഈ വൈറസ് ലോകത്ത് മുഴുവൻ തീയായി പടർന്നുപിടിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും, അതുപോലെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയിൽ പോലും ഈ വൈറസ് അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്.ഈ വൈറസ് മൂലം ഏറ്റവും കൂടുതൽ ആൾക്കാർ മരിച്ചതും രോഗബാധിതമായ ഒരു രാജ്യമായി അമേരിക്ക മാറി. ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഈ വൈറസ് ഇന്ന് ബാധിച്ചിരിക്കുന്നു. ലോകമാകമാനം 2 ലക്ഷത്തോളം അടുത്ത് ജനങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. പതിനായിരത്തോളം ആൾക്കാർ ഇവിടെ രോഗബാധിതരായി. 500 നു മുകളിൽ ആൾക്കാർ ഇവിടെ മരിച്ചു കഴിഞ്ഞു. നമ്മുടെ സംസ്ഥാനമായ കേരളത്തിലും 400 നടുത്ത് ആൾക്കാർ രോഗ ബാധിതരായി. രണ്ടുപേർ മരിച്ചു കഴിഞ്ഞു. ധാരാളം പേർ രോഗമുക്തി നേടി എങ്കിലും ഈ രോഗാവസ്ഥയെ നമ്മൾ ഗുരുതരമായി കാണണം.പനി, ശ്വാസതടസ്സം, ജലദോഷം എന്നിവ ഉള്ള പ്രായം കൂടിയ ആൾക്കാർക്ക് ആണ് ഈ വൈറസ് അതിവേഗം പടരുന്നത്. ലോകത്ത് പ്രായം കൂടിയ മനുഷ്യരാണ് കൂടുതലും മരിക്കുന്നത് എങ്കിലും പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ ഈ വൈറസ് ബാധിക്കുകയും മരിക്കുകയും ചെയ്തു. നമ്മൾ ഭൂമിയെ എന്തുകൊണ്ടാണ് സ്നേഹിക്കാഞ്ഞത് അതിന്റെ പാഠമാണ് കൊറോണ വൈറസ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ വൈറസ് ബാധിച്ചു. ഈ വൈറസിനെ പ്രതിരോധിക്കുവാനുള്ള മരുന്നോ, വാക്സിനോ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിനെ എങ്ങനെ പ്രതിരോധിക്കും.ഈ വൈറസിനെ തുരത്താൻ ഒരേ ഒരു മാർഗം
"ബ്രേക്ക് ദി ചെയിൻ".
ഈ വൈറസിനെ തടയാൻ നാം ശ്രദ്ധിക്കുക

  • സോപ്പിട്ടു വൃത്തിയായി കൈകാലുകൾ കഴുകുക, വൃത്തിയായി സൂക്ഷിക്കുക
  • ശുചിത്വം പാലിക്കുക
  • പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും മാസ്ക് ധരിക്കുക
  • സാമൂഹിക അകലം പാലിക്കുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ മൂക്ക് ഇവ പൊത്തി പിടിക്കുക
  • ആവശ്യത്തിന് മാത്രം പുറത്തുകൂടി സഞ്ചരിക്കുക
  • വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തി ആയി സൂക്ഷിക്കുക
  • ആൾക്കൂട്ടം ഒഴിവാക്കുക
  • കുട്ടികൾ കൂട്ടം കൂടി ഉള്ള കളികൾ ഒഴിവാക്കുക
  • ഗവൺമെന്റ് പറയുന്നത് അതുപോലെ അനുസരിക്കുക
കൊറോണ വൈറസ് ബാധ നൽകുന്ന പാഠങ്ങൾ
  • വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം
  • പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക
  • എല്ലാ രാജ്യങ്ങളും ഒരുമയോടെ കഴിയുക

അന്നാ സെലിൻ ടോം
3 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം