സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വർഷങ്ങൾക്കു മുമ്പ് ഭാരതസുവിശേഷീകരണ ലക്ഷ്യത്തോ വന്ന വിദേശമിഷണറി ശ്രേഷ്ഠനായ പാർക്കർ സായിപ്പാണ് ഈ പ്രദേശത്തെ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ജനവിഭാഗത്ത അഭിമാനപൂർവ്വം ജീവിക്കാൻ പ്രാപ്തരാക്കി തീർത്തത് അദ്ദേഹം സ്ഥാപിച്ച ദൈവാലയമാണ് ഇന്ന് കുഡുംബന്നൂർ സി.എസ്.ഐ എന്ന പേരിൽ നിലകൊള്ളുന്നത്. ഈ പ്രദേശത്തെ നിർധനരും വിദ്യാവിഹീനരുമായ ജനങ്ങളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യ മാക്കിക്കൊണ്ട് അദ്ദേഹം ചെയ്ത മറ്റൊരു പുണ്യപ്രവൃത്തിയാണ് ഇപ്പോൾ ശതാബ്ദി ആഘോഷിക്കുന്ന എൽ എം എസ് എൽ.പി, എസ് കുഡുംബന്നൂർ, 1904 ജൂൺമാസം എൽ.എം.എസ് കോർപ്പ റേറ്റ് മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച സ്കൂൾ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു. ഈ സഭയുടെയും സ്കൂളിന്റെയും സാരഥ്യം ഇന്നു വഹിക്കു ന്നത് ദക്ഷിണ കേരള മഹായിടവക ബിഷപ്പ് തിരുമേനിയായ റൈറ്റ് റവ. ഡോ. ജെ. ഡ ഗ്ലാഡ്സ്റ്റൻ അവർകളാണ്.

സ്കൂളിനായി പ്രത്യേക കെട്ടിടം പണിയാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ആദ്യകാലങ്ങളിൽ ക്ലാസ്സുകൾ ദൈവാല യത്തിനകത്താണ് പ്രവർത്തിച്ചിരുന്നത്. അദ്ധ്യായന ദിനങ്ങളിൽ വിദ്യാലയമായും ഒഴിവുദിനങ്ങളിൽ ദൈവാലയമായും സി.എ സ്.ഐ കുഡുംബന്നൂർ ചർച്ച് നിലനിന്നു. വളർച്ചയുടെ പടവു കൾ ചവിട്ടിക്കയറിക്കൊണ്ടിരുന്ന കുഡുംബന്നൂർ സ്കൂൾവലയത്തിനകത്ത് ക്ലാസ്സുകൾ ക്രമീകരിക്കാൻ കഴിയാത്തവണ്ണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിൽ നിരവധി ഡിവിഷനുകൾ വർദ്ധിച്ചപ്പോൾ ഓലമേഞ്ഞ നിലയിൽ ഒരു ക്ലാസ്സ് മുറി 1976-ൽ നിർമ്മി ച്ചു. 1977-ൽ അതിനോടുചേർന്ന് മറ്റൊരു ക്ലാസ്സ് മുറിയുടെ നിർമ്മാണവും നടന്നു. വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വർദ്ധി ഇപ്പോൾ അന്നത്തെ പി.റ്റി.എയുടെ ശ്രമഫലമായി മാനേജ മെന്റിന്റെ സഹായത്താൽ 1980-ൽ ഒരു ഓഫീസ് മുറിയും രണ്ട് ക്ലാറികളും ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും നിർമ്മിച്ചു. 1995 -ൽ കോർപ്പറേറ്റിന്റെ ധനസഹായത്താൽ മേൽക്കൂര ഇന്നു കാണുന്ന വിധം ഓടുപാകിയ നിലയിലാക്കി മാറ്റി.

ഈ സ്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയ നിര വധി വ്യക്തികൾ ഇന്ന് ഡോക്ടർമാരായും, എഞ്ചിനീയർമാരാ യും, അഭിഭാഷകരായും, മറ്റു ഉന്നത ഉദ്യോഗസ്ഥൻമാരായും, രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ശോഭിക്കുന്നവരായും നില കൊള്ളുന്നു. അങ്ങനെ മലയാളം മീഡിയം സ്കൂളുകളിൽ പഠി ക്കുന്ന വിദ്യാർത്ഥികൾക്കും ഉന്നതനിലകളിലെത്തിച്ചേരാനാകും എന്ന സത്യം ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ തെളിയിച്ചുകഴിഞ്ഞു.

വളർച്ചയുടെ പടവുകൾ പിന്നിട്ട വിദ്യാലയം 1990-91-ാം വർഷ ത്തോടെ തളരാൻ തുടങ്ങി. ചുറ്റുപാടും ആരംഭിച്ച ആകർഷണീ യമായ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും വാഹനസൗകര്യമുള്ള നിരവധി ഗവൺമെന്റ് എയിഡഡ് സ്കൂളുകളും ഈ പ്രദേശത്തെ രക്ഷകർത്താക്കളുടെ ശ്രദ്ധ ആകർഷിച്ചു. ആയതിനാൽ ഈ സ്കൂളിന്റെ പുരോഗതിലക്ഷ്യമാക്കി 2003 ജൂണിൽ പി.റ്റി.ഐയുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ ധനസഹായത്തോടെ ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ആരംഭിച്ചു. എൽ.കെ. ജി യു.കെ.ജി ക്ലാസ്സുകളിലായി അനേകം കുട്ടികൾ ഇന്ന് ഇവിടെ വിദ്യ അഭ്യസിക്കുന്നു. 2004-ൽ ശതാബ്ദി ആഘോഷിക്കുന്ന എൽ. എം.എസ്. എൽ.പി.എസ് കുഡുംബാർ വീണ്ടും വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറുന്നു.