എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ലോകം മുഴുവൻ കീഴടക്കിയ കൊറോണ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ ഓമന പേരാണ് കോവിഡ് -19.ചൈനയിലെ വുഹാനിലെ മാർക്കറ്റിലാണ് ആദ്യമായി ഞാൻ എത്തിയത്. ഇന്നു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞാൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .ഞാൻ ലോകത്ത്‌ രണ്ടു ലക്ഷം ആളുകളെ കൊന്നു. അമേരിക്കയിൽ അമ്പതിനായിരം ആളുകളെയും ഇറ്റലിയിൽ ഇരുപത്തയ്യായിരം ആളുകളെയും സ്‌പെയിനിൽ ഇരുപത്തിരണ്ടായിരം ആളുകളെയും കൊന്നു .എന്നെ വകവരുത്താൻ ഇതുവരെയും മരുന്ന് കണ്ടു പിടിച്ചില്ല എന്നതാണ് എന്റെ അഹങ്കാരം. ഇന്ത്യയിൽ ഞാൻ എത്തിയപ്പോൾ തന്നെ മോദി സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു .എനിക്ക് ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയാതെയായി .വിമാനം ,ബസ്, ട്രെയിൻ ഇവയൊന്നും ഇല്ല .പള്ളികളിലും അമ്പലങ്ങളിലും മോസ്കുകളിലും എനിക്ക് കയറാൻ പറ്റുന്നില്ല. .ജനങ്ങൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നു .ആളുകളെല്ലാം വീട്ടിൽ തന്നെ ഇരിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നു .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ച് നടക്കുന്നു .ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നു .ഹാൻവാഷും സാനിറ്ററൈസും ഉപയോഗിക്കുന്നത്‌ തന്നെ എന്നെ കൊല്ലാനാണ്. കുട്ടികളും മുതിർന്നവരും ജാഗ്രതയുള്ളവരായിരിക്കുന്നു .കേരളത്തിലെ ആരോഗ്യപ്രവർത്തകരും പോലീസും എനിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു .ഈ ലോക്ഡൗൺ കാലത്തു നാടൻ ഭക്ഷണങ്ങൾ വീടുകളിൽ ഉണ്ടാക്കുന്നു ,നാടൻ കളികൾ കളിക്കാൻ പഠിച്ചു ,ആഘോഷങ്ങളും ഉത്സവങ്ങളും ഇല്ലാതെ ജീവിക്കാമെന്നും ഒരു സൂക്ഷ്മജീവിയായ വൈറസിന് ഈ ലോകത്തെ നിശ്ചലമാക്കാൻ കഴിയും എന്നും ഞാൻ ജനങ്ങളെ പഠിപ്പിച്ചു .

അഭിനവ്.എസ്. എസ്
4A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം