എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ഒരു ഫോൺ സംഭാഷണം...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ഫോൺ സംഭാഷണം

അമ്മു :ഹലോ...ചിന്നുവല്ലേ
ചിന്നു :ഹലോ... അതെ
അമ്മു :ചിന്നു നിന്റെ ശബ്ദത്തിനെന്താ ഒരു മാറ്റം... നീ എന്താ വിഷമിച്ചിരിക്കുന്നത്?
ചിന്നു :കൊറോണ വൈറസ് വന്നതിനുശേഷം ഇനി പഴയതുപോലെ പുറത്തിറങ്ങാൻ പറ്റില്ല
അമ്മു :അതേ കൊറോണ വന്നതുകൊണ്ട് എല്ലാവരും വീട്ടിലാണ് ചെലവഴിക്കുന്നത്... ആരും ജോലിക്ക് പോലും പോകുന്നില്ല.
ചിന്നു :അതുമല്ല നമ്മുടെ സ്കൂളൊക്കെ പെട്ടെന്നടക്കുകയും ചെയ്തു.. വാർഷിക പരീക്ഷകൾ മാറ്റിവെച്ചു…
അമ്മു :ഈ കൊറോണ വരാതിരിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം?
ചിന്നു :ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം... പുറത്തിറങ്ങിയാൽ മാസ്ക് വച്ചു കൊണ്ടുപോകണം... പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ഉള്ളവർ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണം..
അമ്മു :ഈ നിർദേശങ്ങൾ പറഞ്ഞു തന്നതിന് നന്ദി
ചിന്നു :ഈ കാലത്ത് നമ്മുടെ സുരക്ഷയ്ക്കായി പോലീസുകാർ നമുക്ക് വേണ്ടി കരുതലോടെ കാവൽ നിൽക്കുകയാണ്…
അമ്മു :നഴ്സുമാരും ഡോക്ടർമാരും അവരുടെ ജീവൻ പണയം വച്ചാണ് കൊറോണ ബാധിച്ച രോഗികളെ രക്ഷിക്കുന്നത്...
ചിന്നു :നമുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം

വർഷ.എം.എസ്
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ