എൽ. വി. എച്ച്.എസ്. പോത്തൻകോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ക്ലബ്

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക്

ലഹരിവിരുദ്ധ ക്യാമ്പസ് ലക്ഷ്യം വച്ചുകൊണ്ട് സ്കൂളിൽ അധ്യാപകർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പിന്നീട് അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ ക്ലാസ് നൽകുകയുണ്ടായി.

ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം

ലഹരി വിരുദ്ധ പോസ്റ്റർ

2022 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിലൂടെ ആശയങ്ങൾ  മറ്റ് കുട്ടികളെ കൂടി ബോധവാന്മാരാകാനും കഴിഞ്ഞു.

പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. അതിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ശ്രീലക്ഷ്മി തയ്യാറാക്കിയ പോസ്റ്റർ ആയിരുന്നു. ശ്രീലക്ഷ്മിയെ  മായ ടീച്ചർ, പ്രസിഡന്റ് ശ്രീ. ബിനു ഇവർ ചേർന്ന് സമ്മാനം നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യാപകരായ ശ്രീ വിഷ്ണു, ശ്രീ. പ്രവീൺ, എന്നിവർ സന്നിഹിതർ ആയിരുന്നു.

ലഹരിയ്ക്കെതിരെ റാലി

ലഹരിയ്ക്കെതിരെ റാലി

പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.

ലഹരിയ്ക്കെതിരെ ശൃംഖല

ലഹരിയ്ക്കെതിരെ ശൃംഖല

മയക്കുമരുന്നെന്ന ലഹരിയ്ക്കെതിരെ ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മുറിയാത്ത ചങ്ങലയായി.

ലഹരിയ്ക്കെതിരെ ശൃംഖലയുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ  വിവിധ സേനാവിഭാഗങ്ങൾ ഒത്തുചേർന്നു. ലഹരിയെ കൂട്ടായും ഇഴമുറിയാതെയും എതിർത്ത് തോൽപ്പിയ്ക്കും എന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു.

ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ

ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ

ഈ പരിപാടിയിൽ സന്നിഹിതനായ PTA വൈസ് പ്രസിഡന്റ് ഷംനാദ് അവർകൾ

നടത്തിയ ലഘുവായതെങ്കിലും ഗൗരവമേറിയ പ്രസംഗം ജീവിതത്തിൽ നിന്ന് ലഹരിവസ്തുക്കളെ മാറ്റി നിർത്താൻ വിദ്യാർത്ഥികൾക്കുള്ള മുന്നറിയിപ്പായി.

ലഹരി വിരുദ്ധപ്രതിജ്ഞ

ലഹരി വിരുദ്ധപ്രതിജ്ഞ

സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.

ലഹരിയ്‌ക്കെതിരെ ദീപമായി

ലഹരിയ്‌ക്കെതിരെ ദീപമായി

ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്