എൽ. വി. എച്ച്.എസ്. പോത്തൻകോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു ,ഹനിയ ടീച്ചർ ആണ് ക്ലബ് ചാർജ് വഹിക്കുന്നത്. 2022-23 അധ്യായന വർഷത്തെ ലക്ഷ്മിവിലാസം ഹൈസ്കൂൾ പോത്തൻകോടിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 20. 6.2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്നു സ്കൂളിലെ റീഡിങ് റൂമിൽ വച്ചായിരുന്നു ചടങ്ങ് നടത്തിയത് നമ്മുടെ സ്കൂളിലെ തന്നെ മുൻ സാമൂഹ്യശാസ്ത്ര അധ്യാപികയായിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉദ്ഘാടക.

ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ 8,9,10 സ്റ്റാൻഡേർഡുകളിലെ  മുഴുവൻ ഡിവിഷനിലേയും തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർത്ഥികൾ വീതമാണ് ഉണ്ടായിരുന്നത്.

SS Club

സോഷ്യൽ സയൻസ് അധ്യാപകനായ നിസാർ സാർ സ്വാഗതം ആശംസിച്ചു അതിനുശേഷം ഉദ്ഘാടന കർമ്മം ഗീത ടീച്ചർ നടത്തുകയും കുട്ടികൾക്ക് നല്ലൊരു ക്ലാസ് കൊടുക്കുകയും ചെയ്തു ഇന്നത്തെ സമൂഹത്തിൽ മതങ്ങളുടെ സ്ഥാനം,  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രാധാന്യം തുടങ്ങി ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ ടീച്ചറിന് കഴിഞ്ഞു തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി ടീച്ചറിനോടുള്ള ആദരസൂചകമായി ബഹുമാനപ്പെട്ട എച്ച് എം പൊന്നാട അണിയിച്ചു.  തുടർന്ന് സോഷ്യൽ സയൻസ് എച്ച് ഒ ഡി ടീച്ചർ ആയ മീര ടീച്ചർ,പൂജ എന്നിവർ ആശംസ പ്രസംഗം നടത്തുകയുണ്ടായി എല്ലാവരും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള അറിവുകൾ പകർന്നു കൊടുക്കാൻ ശ്രമിച്ചിരുന്നു തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനറായ ഹനിയെ ടീച്ചർ നന്ദി പറയുകയും കാര്യപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.

വായനാദിനം 19.6.2022 ആയി ബന്ധപ്പെടുത്തി വായനാദിന പ്രതിജ്ഞ രാവിലെ അവതരിപ്പിച്ചു ഉച്ചയ്ക്കുശേഷം മഹാത്മാഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിലെ ചില പ്രസക്തഭാഗങ്ങൾ കുട്ടികൾക്ക് വായിച്ച് മനസ്സിലാക്കുന്നതിനായി നൽകി.

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം --  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു. പോസ്റ്ററുകൾ തയ്യാറാക്കി.

ജൂലൈ 11- ലോക ജനസംഖ്യാദിനം  ---  ജനസംഖ്യ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ആഗസ്റ്റ് 26- ഹിരോഷിമ ദിനം --- എല്ലാ യുദ്ധങ്ങളും നാശത്തിലേക്ക് മാത്രമാണ് നയിക്കുന്നത് എന്ന സത്യമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത് . ഈ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ആഗസ്റ്റ് 9- നാഗസാക്കി ദിനം  -- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിന സന്ദേശം --  ദേശഭക്തിഗാനാലാപനം പ്രസംഗം ഉപന്യാസ രചന എൻറെ ഇന്ത്യ , സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷത്തിൽ ഇന്ത്യ അറ്റ് ഹൺഡ്രഡ് മൈ ഡ്രീം പ്രശ്നോത്തരി കവിതാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു

സെപ്റ്റംബർ 16 -ഓസോൺ ദിനം -  ഈ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി ഓസോൺ ദിന ക്വിസ് സംഘടിപ്പിച്ചു

ഒക്ടോബർ 1 -ലോക വൃദ്ധദിനം -  ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന അവരോടുള്ള നമ്മുടെ കടമയും കടപ്പാടും കുട്ടികളെ ഓർമിപ്പിക്കുന്നതിനായിരുന്നു ഈ ദിവസം . അതിനായി ക്ലബ് അംഗങ്ങൾ വൃദ്ധസദനം സന്ദർശിച്ചു

ഒക്ടോബർ 2 -ഗാന്ധിജയന്തി -  ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വീഡിയോസ് എന്നിവ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു ദേശഭക്തിഗാനപത്രം ചിത്രം ആൽബം എന്നീ പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

നവംബർ 1 -കേരളപ്പിറവി ദിനം -- ക്വിസ്,  പോസ്റ്റർ എന്നിവ ഈ ദിവസവുമായി ബന്ധപ്പെടുത്തി സ്കൂളിൽ സംഘടിപ്പിച്ചു

ഡിസംബർ 5- ലോക മണ്ണ് ദിനം

ലോക മണ്ണ് ദിനമായി ബന്ധപ്പെടുത്തി ഉപന്യാസ രചന ചിത്രരചന ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

ഉപന്യാസ വിഷയം- ലോകം മണ്ണു ദിനം

ചിത്രരചന- മണ്ണ് മലിനീകരണം കൃഷിയ്ക്കും ജീവനും ഭീഷണി

ക്വിസ് -ലോക മണ്ണ് ദിനവും ശാസ്ത്രീയ മണ്ണ് പരിശോധനയും

ജനുവരി 26 -റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിന സന്ദേശം -നിസാർ സാർ എസ് .എസ് അധ്യാപകൻ

Speech-ദേവിക 9 F

കവിത -നിമിഷ S 8D

സംഘഗാനം- അതുല്യ ആൻഡ് പാർട്ടി


ഉപജില്ല സാമൂഹ്യശാസ്ത്രം മത്സരം

സോഷ്യൽ സയൻസ് ക്ലബ്

ടാലൻറ് സ്പീച്ച് -സെക്കൻഡ് ദേവതീർത്ഥ 8D

അറ്റ്ലസ് മേക്കിങ് -ഫസ്റ്റ് അർച്ചന

വർക്കിംഗ് മോഡൽ -ഫസ്റ്റ് Abjith

ലോക്കൽ ഹിസ്റ്ററി- റൈറ്റിംഗ് ബി എസ്

സ്റ്റിൽ മോഡൽ- ആമിന നസ്രീൻ, അമൃത സുരേഷ്, സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ പന്ത്രണ്ടാം വർഷത്തിലും ഓവറാൾ കിരീടം

കണിയാപുരം സബ് ജില്ലയിൽ സ്വാമി വിവേകാനന്ദൻറെ 160 ജന്മദിനത്തിനോട് അനുബന്ധിച്ച് നാഷണൽ യൂത്ത് ഡേ വിവേകാനന്ദ പഠനവേദിയും കഴക്കൂട്ടം ഭാരതീയ വിചാരകേന്ദ്രവും വിചാര കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടിയത് നമ്മുടെ സ്ഥാപനത്തിലെ ദേവിക എസ് എ എന്ന കുട്ടിയാണ്


ജില്ലയിൽ വർക്കിംഗ് മോഡൽ അറ്റ്ലസ് മേക്കിങ്

വർക്കിംഗ് മോഡൽ

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളെയും കൊണ്ട് പ്ലാനറ്റോറിയത്തിൽ പഠനയാത്ര പോയി.

പാദ മുദ്ര കണിയാപുരം സബ് ജില്ല പ്രാദേശിക ചരിത്രരചന പങ്കെടുത്തവർ - അളകനന്ദ 8D, ഇതിഹാസൻ ജെ 9 J