എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/സുന്ദരം, സുരഭിലം ...

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരം, സുരഭിലം ...


സൂര്യനുദിക്കും ദിക്കിൽ നിന്നൊരു
ശോഭയുണർത്തും പ്രകൃതി നീ
മകരമഞ്ഞിൽ കുളിരോടെ
തുളസിപ്പൂ ചൂടിയ മാൻ മിഴിയോടെ
വീണ്ടുമൊരു പുലരി കൺതുറന്നു
പാതിരാക്കോഴി ഉറക്കമെണീറ്റു
കണ്ഠമിടറി അവൾ കൂവി
കർഷകകന്യമാർ പാടത്തിലണി നിരന്നു
കുശലം ചോദിച്ചു
മാനത്തുകണ്ണിയും അവളുടെ
താളവും ഒരുമയിലങ്ങനെ
ഒന്നുചേർന്നു
പൊടുന്നനെ കേട്ടു ഞാൻ ആ
ശബ്ദം
ഇടിയുടെ നാദം, കാറ്റിന്റെ ഇരമ്പൽ
അട്ടഹസിച്ചാടുന്ന തുലാവർഷപ്പച്ച
പകിട്ടിന്റെ തീപ്പൊരിയാ കാമത്
മാനത്തിൽ വിടർന്ന വടിവുറ്റ
മഴവില്ല്
തുള്ളിയായ് പാരിലേക്കാഴ്ന്നിറങ്ങി
കായലും കിണറും കുഴികളും
കുളങ്ങളും
കടലോളം നിറഞ്ഞു കവിഞ്ഞൊഴുകി
പ്രകൃതി, അമ്മേ നീ വീണ്ടുമിതാ
മധുരപതിനേഴുകാരി പോൽ
കിളിച്ചൊരുങ്ങി....

ANUJA
8 G എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത