പുലർകാല വന്ദനം ചൊല്ലി
ഉണരും ഈ പ്രകൃതിക്ക്
എന്തുഭംഗി
ഇലകൾക്കിടയിലൂടെത്തിനോക്കും
സൂര്യപ്രഭക്കെന്തുഭംഗി
പുൽനാമ്പിൻ തുമ്പിൽ തിളങ്ങും
മഞ്ഞുതുള്ളിക്കും എന്തുഭംഗി
കാറ്റിന്റെ കൊഞ്ചലും കുയിലിന്റെ പാട്ടും
പൂക്കളിൻ നൃത്തവും എന്തുഭംഗി
പൂക്കളെപോലെയി പൂമ്പാറ്റക്കുഞ്ഞുങ്ങൾ
തേൻനുകരുന്നതും എന്തുഭംഗി.
എന്നുമീ ഭംഗിയിൽ പ്രകൃതിയെ കാണുവാൻ കഴിയുന്നതോ ഏറെഭംഗി.