എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചിന്തകൾ

ഞാൻ സ്കൂളിൽ വളരെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം പഠിക്കുകയായിരുന്നു. സ്കൂൾ വാർഷികം വരുന്ന ആഹ്ലാദത്തിലാരുന്നു ഞങ്ങൾ. ഇഷ്ടവിഷയമായ കണക്ക് പരീക്ഷയിൽ എനിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. അപ്പോഴാണ് പത്രങ്ങളിലൂടെ ആ വാർത്ത വന്നത്. ചൈനയിൽ പടർന്നു പിടിക്കുന്ന വൈറസ് രോഗമായ കൊറോണ കേരളത്തിലുമെത്തി. ഞങ്ങളുടെ ജില്ലയുടെ അടുത്തും കൊറോണ എത്തിയതായി അറിഞ്ഞു. സർക്കാറിന്റെ അറിയിപ്പ് അനുസരിച്ച് സ്കൂൾ അടച്ചു. അടച്ച ദിവസം പനികാരണം എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. അതിനാൽ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ സാധിച്ചില്ല. അവധിക്കാലത്തു ജോലിസ്ഥലത്തു നിന്ന് അച്ഛൻ വന്നിട്ട് കുറേ സ്ഥലങ്ങൾ കാണാൻ പോകാമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ കൊറോണ മൂലം അതൊന്നും നടന്നില്ല. കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുകയും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വ്യത്തിയാകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ കൊറോണയെ പ്രതിരോധിക്കാമെന്ന് ഞാൻ പത്രത്തിൽ വായിച്ചു. ഞാനിപ്പോൾ വീട്ടിൽ നിന്നും എങ്ങോട്ടും പോകാറും ഇല്ല. റോഡിലൂടെ വാഹനങ്ങൾ പോകുന്നതും വളരെ കുറവാണ്. എന്റെ കൂട്ടുകാരെ എന്ന് കാണാൻ കഴിയുമെന്നും, ഈ വൈറസ് രോഗത്തെ എന്ന് തുരത്താൻ സാധിക്കുമെന്നും എനിക്ക് അറിയില്ല. ഈ ലോകത്തു നിന്നും കൊറോണ എന്ന മഹാവ്യാധി വളരെ വേഗം വിട്ടുപോകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്....

അന്ന അനിൽ.എ
3 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം