എൽ. എം. എസ് യു. പി. എസ് ഉറിയാക്കോട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

LMS UPS URIYACODE 2023-2024 പ്രവർത്തനങ്ങൾ

2023 ജൂൺ 1-ാം തിയതി വ്യാഴാഴ്ച്‌ രാവിലെ 10 മണിക്ക് പ്രവേശനോൽസവതോട് ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. വാർഡ് മെമ്പർ Smt. ധനുഷ്‌ പ്രിയ അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. CSI ഉറിയാക്കോട് സഭാധ്യക്ഷൻ റവ. ഡോ.ശാലോം പ്രകാശ് അച്ചൻ അവർകൾ അധ്യക്ഷ പ്രസംഗം നടത്തി. - Sri. Lalkumar Sir, DTA പ്രസിഡൻ്റ് Sal- പഞ്ചമി, SMC ചെയർമാൻ Sri. Samuel Jacob sir എന്നിവർ സന്നിഹിതരായി . 5- ക്ലാസ്സിലേയ്ക്ക് പുതുതായി വന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.

ജൂൺ-19 വായനാദിനം ആഘോഷിച്ചു ജൂൺ -5 പരിസ്ഥിതി ദിനം ആഘോഷിച്ചു.

     എല്ലാ ദിവസവും രാവിലെ 9 മുതൽ 10 മണിവരെയുള്ള സമയം ഓരോ അധ്യാപകരും അതാത് സമയങ്ങളിൽ പൊതു വിജ്ഞാനം പഠിപ്പിച്ചിരുന്നു. അവയെല്ലാം കൂട്ടിച്ചേർത് ' മെഗാ ക്രിസ്' എല്ലാ കുഞ്ഞുങ്ങളേയും ഉൾപ്പെടുത്തി psc പരീക്ഷയുടെ അതേ മോഡലിൽ നടത്തപ്പെട്ടു  . അതിൽ

1st -Savio 2nd- Aksa 3rd- Afina, Alan,Saniha എന്നിവർ അർഹരായി.

 അക്ഷര മുറ്റം Quiz നും നമ്മുടെ കുഞ്ഞുങ്ങൾ സമ്മാനാർഹരായി.
   പച്ചക്കറിത്തോട്ടം

പഞ്ചായത്തു തലത്തിൽ ലഭ്യമായ പച്ചക്കറി തൈകൾ, വിത്തുകൾ, മൺചട്ടികൾ എന്നിവയിൽ നിന്ന് ആരംഭിച്ചു. തുടർന്ന് Sr. വിപിൻ സാറിൻ്റേയും നമ്മുടെ കുഞ്ഞുങ്ങളുടേയും (ശ്രമ ഫലമായി തന്നെ ഒരു പച്ചക്കറിത്തോട്ടമായി മാറി.. ഇതിൻ്റെ പ്രേരണയിൽ പല കുഞ്ഞുങ്ങളു. അവരുഡേ ഭവനങ്ങളിൽ ചെറിയ തോതിൽ കൃഷികൾ ആരംഭിച്ചിട്ടുണ്ട്. വിഷ വിമുക്ത പച്ചക്കറികൾ കുഞ്ഞുങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനകരമാണ് കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ഇതൊരു മുതൽക്കൂട്ടായി.

ദിവസേന വായന

എല്ലാ ദിവസവും ഒരോ കുഞ്ഞും പാഠഭാഗം & വായിച്ച് group ൽ ഇട്ടിരുന്നു. ഇത് കുട്ടികൾക്ക് വായനാശേഷി വർത്തിപ്പിക്കാൻ സഹായിച്ചു.