എൽ.പി എസ്സ് വാഴപ്പള്ളിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉമയനല്ലൂർ

കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ഉമയനല്ലൂർ. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദേശീയ പാത 47 ന് സമീപത്തായാണ് ഉമയനല്ലൂർ ജംഗ്ഷൻ. കൊല്ലത്തുനിന്നും കൊട്ടിയം വഴിയിൽ ഏകദേശം 8 കി.മി അകലെയാണ് ഈ പ്രദേശം.

വിദ്യാഭ്യാസം

തൊട്ടടുത്ത പ്രദേശമായ വാഴപ്പള്ളിയിൽ ഒരു എൽ.പി സ്‌കൂൾ ഉണ്ട്. ഉമയനല്ലൂർ ജംഗ്ഷനിൽ സമാന്തര (ട്യൂട്ടോറിയൽ) വിദ്യാഭാസ സ്ഥാപനമായ ഈഗാ സ്റ്റഡി സെന്റർ, അൺ എയ്‌ഡഡ് എൽ.പി സ്‌കൂൾ ആയ റോസ് ഡെയിൽ എന്നിവസ്ഥിതി ചെയ്യുന്നു. മൈലാപ്പൂരിൽ എ.കെ.എം.എച്ച്.എസ് ഹയർസെക്കന്ററി സ്കൂളും ബി.എഡ് കോളജും. ഉമയനല്ലൂർ ജംഗ്ഷനടുത്തായി മറ്റോരു ബി.എഡ് കോളജും ഉണ്ട്.ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തായി ചെറുപുഷ്പം എൽ.പി ഉ.പി സ്കൂളും, പേരയം പി.വി.യു.പി. സ്കൂളും പ്രവർത്തിക്കുന്നുണ്ട്.വിദ്യാഭ്യാസപരമായി പ്രധാന്യം അർഹിക്കുന്ന നേതാജിമേമ്മോറിയൽ ലൈബ്രറി,

ബാങ്കിംഗ്

മയനല്ലൂർ സർവീസ് സഹകരണ ബാങ്ക് (ക്ലിപ്‌തം: 3034) വാഴപ്പള്ളിയിലും ഫെഡറൽ ബാങ്ക് ശാഖ ജംഗ്ഷനിലും പ്രവർത്തിക്കുന്നു. മുത്തൂറ്റ് ബാങ്കും ഉമയനല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്.

കാർഷികം

ഉമയനല്ലൂർ ഏലാ നെൽകൃഷിക്ക് പ്രസിദ്ധമാണ്. പാലുത്പാദനവും മുഖ്യ കാർഷിക ഇനമാണിവിടെ.കശുവണ്ടി ഉത്‌പാദനത്തിലും ഒട്ടും പിന്നിലല്ല ഉമയനല്ലൂർ.അനേകം കശുവണ്ടി വ്യവസായ ശാലകൾ ഇവിടെ പ്രവർത്തിച്ചു വരുന്നു

വ്യവസായം

ഉമയനല്ലൂർ ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റ് ഒരു വ്യവസായ പാർക്കാണ്. ക്വോറ്റ് കോസ് എന്ന ഇൻഡസ്‌ട്രിയിൽ എച്.എം.ടി യുടെ തൃക്കാക്കര മോഡൽ ലേത്ത് നിർമ്മിക്കുന്നു.കേരള സർക്കാറിന്റെ സീഡ്കോ ടൂൾസ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇൻഡ്‌റോയൽ, ടിപ്‌ടോപ് എന്നിവയുടെ കൊല്ലം ജില്ലാ ഷോ റൂം വാഴപ്പള്ളിയിലാണ്.പുതുതായി വന്ന കേരള സർകാറിന്റെ അച്ചടി മിൽ പ്രവർത്തിക്കുന്നതും ഇവിടെയാണ്.ഐസ്ക്രീം നിർമ്മാണ രംഗത്തും വലിയ മുന്നെടം ഉള്ള നാടാണ്‌ ഉമയനല്ലൂർ.

രാഷ്ട്രീയം

സി.പി.ഐ(എം), കോൺ‌ഗ്രസ്(ഐ), സി.പി.ഐ,പി.ഡി.പി, ബി.ജെ.പി എന്നിവയ്ക്ക് നിർണായകമായ സ്വാധീനം ഉണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് നേടിയ എ.എ.അസീസ്‌ എം.എൽ.എ യുടെ ജന്മഗ്രഹവും ഇവിടെയാണ്.

ആരാധനാലയങ്ങൾ

തിരുവിതാംകൂർ ദേവസം ബോർഡ് ബാലസുബ്രമണ്യസ്വാമി ക്ഷേത്രം ,പടനിലം ശ്രീ പരബ്രമോദയ ക്ഷേത്രം ദുർഗ്ഗാപുരിശ്രീമാടൻകോവിൽക്ഷേത്രം പന്നിമൺ, ഉമയനല്ലൂർ മസ്ജിദ് എന്നിവ പ്രധാന ആരാധനാലയങ്ങൾ, പുല്ലിച്ചിറ അമലോത്ഭവ മാതാവിന്റെ പള്ളി തൊട്ടടുത്ത പ്രദേശത്താണ്.ചെറുപുഷ്പം മഠം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

പ്രശസ്ത വ്യക്തികൾ

ഗ്രന്ഥശാലസംഘം നേതാവും രാഷ്‌ട്രീയ പ്രവർത്തകനും പ്രഭാഷകനുമായ ഉമയനല്ലൂർ കുഞ്ഞുകൃഷ്‌ണപിള്ളയും കവിയും ചിത്രകാരനുമായ അൻവർ ഷാ ഉമയനല്ലൂരും ഈ നാട്ടുകാരാണ്.

തപാൽ

പോസ്റ്റ് ഓഫീസ് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

  • പിൻ കോഡ് :691589

മയ്യനാട് ഗ്രാമ പഞ്ചായത്ത്

  • കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം താലൂക്കിലാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മയ്യനാട്, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇളമ്പള്ളൂർ, നെടുമ്പന എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുഖത്തല ബ്ലോക്കിൽ ഉൾപ്പെടുന്നത്. ഇരവിപുരം, മയ്യനാട്, തൃക്കോവിൽവട്ടം, തഴുത്തല, കൊറ്റങ്കര, ഇളമ്പള്ളൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിന് 80.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

Religion

There are many and diverse centers of worship in Umayanalloor. These include the Balasubramanya Swami Temple, Durgapuri Sree Madankovil Temple, Valiyaveettil Nujumudeen Masjid, Salafi Masjid Mosque, Umayanalloor Mosque, and Amalothbhava Matha Church.