എൽ.പി.എസ്. കൈപ്പട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വായനാവാരം 📚📚📚📚📚

വായനാവാരം

എൽ .പി.എസ് കൈപ്പട്ടൂരിൽ ഡോ. പി. എൻ പണിക്കർ അനുസ്മരണവും, വായനവാരാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. വായനാ മത്സരം, അക്ഷരമരം, വായനാ കുറിപ്പ് എഴുതൽ, പുസ്തതൊട്ടിൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. കൈപ്പട്ടൂർ ഗ്രാമീണ വായനശാലയുമായി ചേർന്ന് നടത്തിയ വായനവാര സമാപനം എഴുത്തുകാരിയും, സാമൂഹീക പ്രവർത്തകയും, താലൂക്ക് ലൈബ്രററി കൗൺസിൽ അംഗവുമായ ഡോ .സലില മുല്ലൻ ഉദ്ഘാടനം ചെയ്തു.മത്സര വിജയികൾക്ക് കൈപ്പട്ടൂർ ഗ്രാമീണ വായനശാല പ്രതിനിധികൾ സമ്മാനം നൽകി.