എൽ.പി.എസ്സ്. മേരികുളം/അക്ഷരവൃക്ഷം/കഥ

Schoolwiki സംരംഭത്തിൽ നിന്ന്
സാനിറ്റൈസർ

കൂട്ടുകാരെ എന്റെ കഥ നിങ്ങൾക്ക് അറിയാമോ? ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം . അങ്ങ് ദൂരെയുള്ള ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ധാരാളം ജന്തുക്കളെയും മത്സ്യവും വിൽക്കുന്ന ഒരു ചന്ത ഉണ്ടായിരുന്നു. അവിടെ മൽസ്യത്തിൽ നിന്നും വളരെ മാരകമായ ഒരു വൈറസ് മനുഷ്യ ശരീരത്തിലേക്ക് പടരാൻ തുടങ്ങി. ഒരുപാട് ആളുകൾക്ക് പനിയും ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു തുടങ്ങി . ജനങ്ങൾ ആകെ പേടിച്ചു . കൊറോണ എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം എന്ന് തിരിച്ചറിഞ്ഞു . കൊറോണ കുടുംബത്തിൽ ഒരുപാട് തരാം വൈറസുകൾ ഉണ്ട് . അതിൽ ഒന്നാണ് ഈ വൈറസ് . ഈ രോഗത്തിന് മരുന്നില്ല . വരാതെ നോക്കണം കൂട്ടുകാരെ . അതിനു എന്താ ചെയ്യുക ?? അപ്പോഴാണ് ഞാനും സോപ്പും മാസ്കും രംഗത്തിറങ്ങിയത് . ഇപ്പോൾ ഞാൻ ഒരു കുപ്പിയിലാണ് . ഈ വീട്ടിലെ അമ്മയും കൊച്ചു മോനും കൂടിയാണ് എന്നെ ഈ കുപ്പിയിലാക്കിയത് . എന്നെ എങ്ങിനെ ഉണ്ടാക്കി എന്നറിയാമോ ? അലോവേര ജെല്ലും റബ്ബിങ് അൽക്കോഹോളും ഗ്ലിസറിനും വിറ്റാമിണ് ഇ ടാബ്ലെറ്റും എല്ലാം അളവിനൊഴിച്ചു കൂട്ടി ചേർത്താണ് എന്നെ ഉണ്ടാക്കിയത് . എന്നെ ഉപയോഗിച്ച് നന്നായി കൈ കഴുകിയാൽ കൊറോണാ വൈറസുകൾ നശിച്ചു പോകും എന്നും രോഗം തടയാനാകുമെന്നും അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി . ഇവിടെയുള്ള കൂട്ടുകാർ എന്നെ ഉപയോഗിക്കുന്നുണ്ട് . അതുകൊണ്ടു ഇവിടെ എല്ലാവരും സുരക്ഷിതരാണ് . ഇതുപോലെ കൂട്ടുകാരും എന്നെ ഉപയോഗിച്ച് സുരക്ഷിതരായിരിക്കുമല്ലോ ?????????

ആൻ ഗ്രേസ് രാജേഷ്
4 എൽ .പി . സ്കൂൾ മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ