എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-25 വർഷത്തെ സ്കൂൾ പ്രവേശനോത്സവം റവ. ഫാ. റോബിൻ‍രാജ് ഉദ്​ഘാടനം ചെയ്തു. നവാഗതരായ കുരുന്നുകളെ സ്കൗട്ട് & ​ഗൈഡ് അംഗങ്ങൾ ചന്ദനം ചാർത്തി സ്വീകരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ മധുരം നൽ​കി. നവാഗതരായ എല്ലാ വിദ്യാർത്ഥികളും അക്ഷരദീപം തെളിയിച്ചുകൊണ്ട് ​അറിവിന്റെ ലോകത്തിലേക്ക് പ്രവേശിച്ചു.

സ്കൂൾ കായികമേള

കായികമേള

കോമൺവെൽത്ത് സ്വർണമെഡൽ ​​​ജേതാവ് ശ്രീമതി വി​ജയലക്ഷമി സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു. LP സ്കൂളിൽ നിന്നും ദീപശിഖ പ്രയാണത്തോടെ കായി​ക​മേളയ്ക്കു തുടക്കം കുറിച്ചു. സബ്ജില്ലാതലത്തിൽ കബഡി, ഫുട്ബോൾ, ചെസ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുകയും അഭിമാനർഹമായ നേട്ടം ​കൈവരിക്കുകയും ചെയ്തു.