എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24
ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം
2023-24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ബബിന്റെയും സോഷ്യൽ സയൻസ് ക്ബബിന്റെയും നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു. വിദ്യാർത്ഥികളിൽ വളർന്നുവരുന്ന ലഹരിയുടെ സാധ്യതകളിൽ ഇല്ലാതാക്കുവാൻ മാതാപിതാക്കളുടെ സഹായത്തോടെ വേണ്ട നടപടികളും സ്കൂൾ അധികൃതരും സ്വീകരിച്ചു വരുന്നു.
കെയർ ഫുൾ പാരന്റിംഗ്
ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി.
ജീവിതം ലഹരിയാക്കാം: ശ്രീ വി ജി രവീന്ദ്രനാഥ്
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ് നയിച്ചു.
ലഹരി വിരുദ്ധ പാർലമെന്റ്
വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇരു ഗ്രൂപ്പുകളായി തിരിച്ചതിനുശേഷം പാർലമെന്റിൽ പ്രതീക്ഷ ഭരണപക്ഷ പാർട്ടിയായി രൂപപ്പെടുത്തിയ ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചർച്ച ചെയ്യുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധത്തിനായി ബില്ല് സമർപ്പണവും വോട്ടെടുപ്പും നടന്നു. ലഹരിക്കെതിരെ ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കണം എന്നീ വിഷയത്തെ ആസ്പദമാക്കി നിരവധി അഭിപ്രായങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് രൂപപ്പെടുകയുണ്ടായി . സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പാർലമെന്റിൽ വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
ക്ലാസ്സ് റൂമിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന്ക്ലാസ് റൂമിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം മത്സരവും സംഘടിപ്പിച്ചു.
ഷോർട്ട് ഫിലിം നിർമ്മാണവും പ്രവർത്തനവും
"ജോമോന്റെ അതിജീവനം"എന്ന പേരിൽ ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക നൂറ്റാണ്ടിൽ വിദ്യാർത്ഥികളെ വലയം ചെയ്യുന്ന സൗഹൃദങ്ങൾ പോലും കുട്ടികളെ തെറ്റിലേക്കും തിന്മയിലേക്ക് നയിക്കുന്നുവെന്നും തെറ്റുും ശരിയും തിരിച്ചറിഞ്ഞ് നന്മയെ ചേർത്ത് നിർത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്ന ഒരു സന്ദേശമായിരുന്നു ഷോർട്ട് ഫിലിം പങ്കുവച്ചത്.
ജാഗ്രത സമിതി രൂപീകരണം
സ്കൂൾ ജാഗ്രത കമ്മിറ്റിയുടെ രൂപീകരണത്തിനായി ഓഗസ്റ്റ് മാസം രണ്ടാം തിയതി യോഗം ചേരുകയുണ്ടായി. വിദ്യാർത്ഥികളിൽ നയിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെകുറിച്ച് യോഗം ചർച്ച ചെയ്തു. സമിതി പ്രവർത്തനങ്ങളുടെ അധ്യക്ഷയായി പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യൻ, കോഡിനേറ്റർ ശ്രീമതി വിനീത (കായികാധ്യാപിക), ജോയിന്റ് കോഡിനേറ്റർ സി.ജിനി വർഗ്ഗീസ്(മലയാള അധ്യാപിക), മറ്റ് ഭാരവാഹികൾ ശ്രീ ലിൻസ് എബ്രഹാം (പി ടി എ പ്രസിഡന്റ്), ശ്രീ ജോസഫ് കെ ജി (പി ടി എ വൈസ് പ്രസിഡന്റ്), ശ്രീമതി ആശ ജെൻസൺ (എം പി ടി എ പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ പത്രം
"ലഹരിക്കെതിരെ കൈകോർത്ത്" എന്ന് പേരിൽ ഒരു സ്കൂൾപത്രം മാധ്യമവിഭാഗം ഭരണസമിതി പുറത്തിറക്കി. എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോകളും വാർത്തകളും വിപുലമായ രീതിയിൽ അച്ചടിച്ചിറക്കിയതിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സി.സിജയും കുട്ടികളും വലിയ പങ്കു വഹിച്ചു.