എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉദ്ദേശം ഒരു ഒന്നരശതാബ്ദത്തിന് മുൻപ് വൻകാടുകളാൽ നിബിഡമായ നിർജ്ജന പ്രദേശമായിരുന്നു മുട്ടയ്ക്കാട്.കാട്ടുപന്നി ,കുറുനരി ,മുള്ളൻപന്നി ,പുലി മുതലായവ കാട്ടുജന്തുക്കളുടെ വിഹാരരംഗമായിരുന്ന ഈ പ്രദേശം മുട്ടയ്ക്കാട് മല എന്നാണ്  അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് റസിഡന്റ് ജനറൽ കല്ലൻ  (കൽഹാൻ) ഇവിടം തന്റെ  വേട്ടസ്ഥലമായി തിരഞ്ഞെടുത്തതോടുകൂടിയാണ്. ഈ കാലഘട്ടത്തിൽ ഉദ്ദേശം ഏഴു കിലോമീറ്റർ തെക്കുള്ള മുല്ലൂർ എന്ന ദേശത്തുനിന്നും കൊച്ചപ്പി ആശാൻ എന്നറിയപ്പെട്ടിരുന്ന പത്രാസ് യാക്കോബ് അവർകൾ നായാട്ടിന് ഇവിടെ വരികപതിവായിരുന്നു. ഏറെ താമസിക്കാതെ ജോസഫ് സാരംഗം ഉപദേശിയുടെ സഹായത്തോടുകൂടി ഈ പ്രദേശം മുഴുവൻ  അദ്ദേഹം ഗവൺമെന്റിൽ നിന്നും പതിച്ചുവാങ്ങി. 1884ൽ സഹോദരന്മാരോട് കൂടി സകുടുംബം ഇവിടെ താമസം ആരംഭിച്ചു. ഏറെ താമസിക്കാതെ ചാണി ദേശത്തു നിന്ന് പൊരുതി മുടയാൻ, മത്തായി എന്നിവർ സകുടുംബം ഇവിടെ വന്നു ചേർന്നു. ഇവരെ അനുഗമിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം കുടുംബക്കാർ ഇവിടെ കൂടിയേറി പാർക്കാൻ ഇടയായി. ഈ പ്രദേശത്തിന്റെ  വികാസ പരിണാമത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നതിന് എൽ. എം. എസ്, സി.എസ്.ഐ മിഷണറിമാരു ടെ നേതൃത്വത്തിൽ സി.എസ്.ഐ ഇടവക  മുഖ്യ പങ്കുവഹിച്ചു. കൊച്ചപ്പി ആശാൻ തന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ദൈവാരാധാന ആരംഭിച്ചു.ക്രമേണ ആ സ്ഥലം ആരാധനയ്ക്ക് അപര്യപ്തമായി അനുഭവപ്പെടുകയും തന്റെ ഭവനത്തിനു സമീപമായി ഒരാറുകാൽ പൂര പണിത് ആരാധന അവടെ ആരംഭിക്കുകയും ചെയ്തു. അന്നത്തെ മിഷനറിയായിരുന്ന മെറ്റിയർ സായിപ്പ് 10-8-1866 ൽ സഭ സന്ദർശിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. ഇവിടത്തെ ആര ധനയിൽ സഹകരിച്ചിരുന്ന സാറാമ്മ യുടെ സഹോദരനായ ജോസഫ് രംഗം അവറുകളെ പ്രഥമ പ്രവർത്തകനായി നിയമിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥവും വിശ്രമരഹിതവുമായ പരിശ്രമത്താൽ പുരോഗതി പ്രാപിച്ചു തുടങ്ങി. പ്രസ്തുത വർഷത്തിൽ തന്നെ സഭാജനങ്ങളുടെ സന്താനങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തെ കരുതി അരുമനായകം ചട്ടമ്പി പള്ളിയിൽ കൂടിപ്പള്ളിക്കൂടം ആരംഭിച്ചു.1895 ൽ ഈ കുടിപ്പള്ളിക്കൂടത്തിന് ഗവൺമെന്റ് അംഗീകാരം നൽകി. എൽ എം എസ് കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ കീഴിൽ 1894 -1895 വിദ്യാലയ വർഷത്തിൽ ശ്രീ ജെ ഡാനിയേൽ എന്ന പ്രഥമാധ്യാപകന്റെ മേൽനോട്ടത്തിൽ പ്രൈമറി വിദ്യാലയമായി സ്ഥാപിതമായി.ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്നു .


പഴയകാല വിദ്യാലയ ചിത്രം  
സ്കൂളിന്റ ആരംഭത്തിനും വളർച്ചക്കും നിദാനമായ സി എസ് ഐ മുട്ടക്കാട് പള്ളി