Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് മൂലമുള്ള കോവിഡ്- 19 എന്ന മഹാമാരി നിമിത്തം -- കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ 2020 ഫെബ്രുവരി 4 മുതൽ 8 വരെയും മാർച്ച് 8 മുതലും കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനുവരി 30 കേരളത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികളിൽ നിന്ന് ഇത് തുടങ്ങുന്നു.തുടർന്ന് മാർച്ച് 8 ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴിയും കേരളത്തിൽ കൊറോണ വൈറസ് ആക്രമണം തുടങ്ങി.
സ്കൂൾ പരീക്ഷകൾ എല്ലാം മാറ്റി വയ്കേണ്ടി വന്നു. SSLC പരീക്ഷ മാർച്ച് 10 നു തുടങ്ങി എങ്കിലും അവസാനത്തെ 3 പരീക്ഷകൾ മാറ്റിവച്ചു .....മാർച്ച് 22-- ജനതാ കർഫ്യൂ , മാർച്ച് 24മുതൽ 31 വരെ സംസ്ഥാനത്ത് സംപൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്ക് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടക്കാൻ സർക്കാർ അറിയിപ്പു നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കി .മാറ്റി വച്ച SSLC പരീക്ഷകൾ മാർച്ച് 26 മുതൽ 28 വരെ സാമൂഹിക അകലം പാലിച്ച് അതീവ ജാഗ്രതയോടെ നടന്നു.
ആദ്യഘട്ടത്തിൽ രോഗം മറ്റാരിലേക്കും പടരാതെ രോഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു.അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ഘട്ടത്തിൽ രോഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽതന്നെ രോഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും...
കോവിഡ് -19 ന്റെ ജാഗ്രത ശക്തമാക്കുന്ന തിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബ്രേക്ക് ദ ചെയിൻ എന്ന ക്യാമ്പയിൻ സർക്കാർ നടപ്പിലാക്കി.സ്ക്കൂളിൽ ആരെങ്കെിലും പ്രവേശിച്ചാൽ നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ 20 സെക്കൻറിൽ കുറയാത്ത സമയമെടുത്തു വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തുന്നു....
നമ്മുടെ സ്ക്കൂളിലെ അധ്യാപകർ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഷെർവിൻ സർ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമി യിലും വിൻസൻ്റ്സർ നെയ്യാർഡാമിലെ കിക്മ സെൻ്ററിലും കോവിഡ് ഡ്യൂട്ടിയിൽ പങ്കെടുത്തു.