എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരു ഗ്രാമത്തിൽ മോഹനൻ എന്ന ഒരു കച്ചവടക്കാരൻ താമസിച്ചിരുന്നു .അയാളുടെ കച്ചവടം നാളുകൾ കഴിയുംതോറും നഷ്ടത്തിലായിക്കൊണ്ടിരുന്നു .അപ്പോഴാണ് അയാളുടെ ഒരു സുഹൃത്ത് ചൈനയിലേക്ക് തന്നെ കൊണ്ടുപോകാമെന്നു പറഞ്ഞത് .അങ്ങനെ അയാൾ വ്യാപാരത്തിനായി ചൈനയിൽ പോവുകയുണ്ടായി .ആയിടയ്ക്ക് അദ്ദേഹത്തിന് തുമ്മൽ ,ജലദോഷം ,തൊണ്ടവേദന ഇങ്ങനെ ഓരോ അസുഖം വരാൻ തുടങ്ങി .അദ്ദേഹത്തിന്റെ കൂട്ടുകാരൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവന്നു .അങ്ങനെ അദ്ദേഹത്തിന്റെ മകൾ നാൻസി അദ്ദേഹത്തെ ആശുപത്രിയിൽ കാണിച്ചു .അപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് എന്ന അസുഖമാണെന്നറിഞ്ഞത് .അന്നുമുതലാണ് കൊറോണ എന്ന വൈറസിനെക്കുറിച്ച് നാട്ടിലുള്ളവർക്ക് മനസ്സിലായത് .കൊറോണ വൈറസ് ഉണ്ടെന്ന സൂചന തരുന്ന അസുഖങ്ങൾ ഏതെല്ലാമാണെന്നു നാൻസി ഡോക്ടറോടു ചോദിച്ചു .ജലദോഷം ,ചുമ ,തൊണ്ടവേദന തുടങ്ങിയവയാണെന്നും മറ്റുള്ളവരുടെ സമ്പർക്കത്തിലൂടെയും നമ്മൾ കണ്ണിലോ മൂക്കിലോ തൊടുന്നതിലൂടെയും പകരും എന്നും ഡോക്ടർ പറഞ്ഞു. എന്നിട്ട് നാൻസിയെയും അച്ഛനെയും ഐസൊലേഷൻ വാർഡിൽ ആക്കി .

അനാമിക എസ്
5 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ